ഐ എസ് റിക്രൂട്മെന്റ് ഡോക്ടർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

കേരളത്തിൽ വർഗീയ കലാപം ഉണ്ടാക്കുവാൻ ലക്‌ഷ്യം വെച്ച് പ്രവർത്തിച്ച നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ NIA (നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി) അറസ്റ്റു ചെയ്തു. ഇന്നലെ ഒരേസമയം കേരളത്തിലെ കൊല്ലം,കണ്ണൂർ,മലപ്പുറം, കാസർഗോഡ്,ജില്ലകളിലായി എട്ട് ഇടത്തും ബാംഗളൂരിൽ രണ്ടിടത്തും ദില്ലിയിൽ ഒരിടത്തും NIA നടത്തിയ റെയ്ഡിലാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ ബന്ധമുള്ള നാല് പേരെ അറസ്റ്റു ചെയ്തത്.ഇനിയും അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന. കണ്ണൂരിൽ നിന്ന് ഒരു യുവതിയെയും കൊല്ലത്തുനിന്ന് ഒരു ഡോക്ടറടക്കം നാലുപേരയുമാണ് ഇപ്പോൾ അറസ്റ്റു ചെയ്തിരിക്കുന്നത് . ടെലിഗ്രാം ,ഇൻസ്റ്റാഗ്രാം പോലുള്ള സാമൂഹ്യ മാധ്യമങ്ങൾ വഴി ഐ എസ് ലേക്ക് യുവാക്കളെ റിക്രൂട് ചെയ്യാനും ക്രിസ്ത്യൻ ഹിന്ദു യുവതികളെ മയക്കുമരുന്ന് നൽകി ആകർഷിക്കാനും സംഘം ലക്ഷ്യം വെച്ചിരുന്നു. കൂടാതെ പാലാ,ഈരാറ്റുപേട്ട, ചേർത്തല തുടങ്ങിയ അമുസ്ലിം പ്രദേശങ്ങളിൽ കലാപമുണ്ടാക്കാനും യുവാക്കൾക്ക് ഓൺലൈൻ പരിശീലനം നൽകാനും സംഘം പദ്ധതിയിട്ടതായും അന്വേഷണ സംഘം കണ്ടെത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group