കേരളത്തിലെ ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പ്രത്യേകിച്ച് കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ വകുപ്പു സഹമന്ത്രി ജോണ്‍ ബര്‍ല പറഞ്ഞു.
ഇന്ത്യയില്‍ അതിന്യൂനപക്ഷമായ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യുന്നതിനായി കെആര്‍എല്‍സിസി എറണാകുളത്ത് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ രാഷ്ട്രീയ ശക്തി നേടണമെന്നും അവഗണിക്കപ്പെടാതിരിക്കാനും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനും രാഷ്ട്രീയ ശക്തി അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു
കേരള ലത്തീന്‍ മെത്രാന് സമിതി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. സെല്‍വസ്റ്റര്‍ പൊന്നുമുത്തന്‍ അധ്യക്ഷത വഹിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group