ഐക്യരാഷ്ട്ര സഭയിൽ പരിശുദ്ധ സിംഹാസനം സാന്നിധ്യമറിയിച്ചിട്ട് ആറ് പതിറ്റാണ്ട്

ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷക ദൗത്യം ആരംഭിച്ചിട്ട് ആറ് പതിറ്റാണ്ട് പൂർത്തിയായി.

ഇതിന്റെ ഓർമ്മയ്ക്കായി ഐക്യരാഷ്ട്രസഭയുടെ കെട്ടിടത്തിൽ നിന്ന് അകലെയുള്ള ചർച്ച് ഓഫ് ഹോളി ഫാമിലിയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കാർദിനാൾ പിയെത്രോ പരോളിൻ വിശുദ്ധ ബലിയപ്പണം നടത്തി.

ന്യൂയോർക്ക് അതിരൂപതയിലെ വൈദികർക്കൊപ്പം അപ്പോസ്തോലിക് നൂൺഷ്യോയും നിലവിലെ സ്ഥിരം നിരീക്ഷകനുമായ ആർച്ച് ബിഷപ്പ് ഗബ്രിയേൽ ജിയോർഡാന കാസിയ എന്നിവർ വിശുദ്ധ കുർബാനയർപ്പിച്ചു. അതോടൊപ്പം 250 നയതന്ത്രജ്ഞരും യുഎൻ നിരീക്ഷകരും സ്റ്റാഫ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. യു. എൻ-ൽ പരിശുദ്ധ സിംഹാസനത്തിൻ്റെ സാന്നിധ്യത്തിൻ്റെ ഉത്ഭവം 1960 കളുടെ തുടക്കത്തിലാണ്. ലോകം നേരിടുന്ന വിവിധ പ്രതിസന്ധികളിൽ മഹാശക്തികൾക്കിടയിൽ ഒരു സമവായം വളർത്തുന്നതിനുള്ള ശ്രമത്തിൽ വിശ്വാസ സമൂഹങ്ങൾ യു എൻ-ൽ സഖ്യകക്ഷികളാകുന്നത്.

ക്യൂബൻ മിസൈൽ പ്രതിസന്ധി ഘട്ടത്തിൽ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ വഹിച്ച പങ്ക്, ഇത് പരിഹരിക്കാൻ പരിശുദ്ധ സിംഹാസനം സ്വീകരിച്ച നിഷ്പക്ഷതയുടെ നിലപാടുകൾ എന്നിവ ശ്ളാഘനീയമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group