ഗർഭപാത്രത്തിൽവെച്ച് അനേക ലക്ഷം കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് വേദനാജനകം : വരാപ്പുഴ മെത്രാപ്പൊലിത്ത

സംരക്ഷണo ഒരുക്കുന്ന ഗർഭപാത്രത്തിൽവെച്ച് അനേക ലക്ഷം കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് വേദനാജനകമാണെന്ന് വരാപ്പുഴ മെത്രാപ്പൊലിത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ.

ഈ ഭൂമിയുടെ ശബ്ദവും വെളിച്ചവും അനുഭവിക്കുവാനുള്ള ആ കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള അവകാശത്തിനു വേണ്ടിയുള്ളതാണ് പ്രോലൈഫ് പ്രവർത്തനമെന്ന്‌ അദ്ദേഹം പറഞ്ഞു. കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ജീവസംരക്ഷണ യാത്രയ്ക്ക് വരാപ്പുഴ അതിരുപതയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജീവസംരക്ഷണ സന്ദേശ യാത്ര ടീമിൽ കെസിബിസി പ്രോലൈഫ് സമിതിയുടെ ഡയറക്ടർ ഫാ. ക്‌ളീറ്റസ് കതിർപറമ്പിൽ, പ്രസിഡന്റ്‌ ജോൺസൻ സി എബ്രഹാം, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ (ക്യാപ്റ്റൻ), ആനിമേറ്റർ സാബു ജോസ്, വൈസ് ക്യാപ്റ്റൻ മാർട്ടിൻ ന്യൂനസ്, മജിഷ്യനും ജോയിന്റ് കോ ഓർഡിനേറ്ററുമായ ജോയ്‌സ് മുക്കുടം എന്നിവർ ഉണ്ടായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m