മുനമ്പം ജനതയുടെ വേദനയിലും, ഉൽകണ്ഠയിലും പങ്കുചേരേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മാർ ടോണി നീലങ്കാവിൽ.
മുനമ്പം ജനതയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിന് എല്ലാ മനുഷ്യസ്നേഹികളും പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭൂമിനഷ്ടപെടുന്നവന്റെ രോദനം കണ്ടില്ലെന്നു നടിക്കുന്നവർക്ക് നയിക്കാനും, ഭരിക്കാനും അവകാശമില്ല. വോട്ട് ബാങ്കിൽ മാത്രം കണ്ണുവെക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെ സമൂഹ മനസാക്ഷി ഉണരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനമ്പം സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് തൃശൂർ അതിരൂപത പ്രതിനിധി സംഘം മുനമ്പം സമരഭൂമി സന്ദർശിച്ചപ്പോൾ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, മാതൃ വേദി ഗ്ലോബൽ പ്രസിഡന്റ് ബീന ജോഷി, കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡൻറ് ഡോ.ജോബി കാക്കശ്ശേരി എന്നിവർ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m