കോട്ടയം: മനുഷ്യ ജീവനെയും കുടുംബങ്ങളെയും സംരക്ഷിക്കാൻ സഭ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് കെ.സി.ബി.സി ഫാമിലി കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി. ക്രിസ്തുദര്‍ശനത്തിലൂന്നിയ സഭയുടെ ഈ നിലപാട് സമൂഹത്തിന്റെയും
രാഷ്ട്രങ്ങളുടെയും നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും അനിവാര്യമാണ്ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാലാ രൂപതയില്‍ ആവിഷ്കരിച്ച കുടുംബക്ഷേമ പദ്ധതികളെ അനാവശ്യമായി വിവാദമാക്കുന്നതില്‍ ഉദ്ദേശ്യശുദ്ധിയില്ലന്നും ഉത്തരവാദിത്വമുള്ള രക്ഷാകര്‍തൃത്വമാണ് സഭ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മാതാപിതാക്കള്‍ക്ക് അവരുടെ വിശ്വാസപ്രകാരം വിവിധ സാഹചര്യങ്ങള്‍ക്കനുസരിച്ചു കുഞ്ഞുങ്ങളെ സ്വീകരിച്ച് വളര്‍ത്താനുള്ള അവകാശമുണ്ടെന്നു അദ്ദേഹം ഓർമിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group