ഇറ്റാലിയൻ ബിഷപ്പ് മാർക്കോ വിർജിലിയോ ഫെരാരി കോവിഡ് ബാധിച്ചു മരിച്ചു.

Italian bishop Marco virgilio ferrari died at age of 87 due to Covid-19

റോം: ഇറ്റാലിയൻ ബിഷപ്പ് മാർക്കോ വിർജിലിയോ ഫെരാരി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഇറ്റലിയിലെ മുൻ സഹായ മെത്രാനായി സേവനമനുഷ്ഠിച്ച അദ്ദേഹം 87-മത്തെ വയസ്സിലാണ് കോവിഡ് ബാധയെത്തുടർന്ന് മരണപ്പെടുന്നത്. സഹായ മെത്രാനായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം പാവപ്പെട്ടവരോട് ചേർന്ന് നിൽക്കുകയും, സാമൂഹിക പ്രശ്നങ്ങൾ, സാംസ്കാരിക വെല്ലുവിളികൾ എന്നിവയിൽ പ്രത്യക ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു. ഇടപെടലുകളും സൗഹാർദ്ദപരമായ സ്നേഹവും ദയയയുമുള്ള ബിഷപ്പ് മാർക്കോയുടെ പെരുമാറ്റവും അനുകരണീയമായിരുന്നെവെന്ന് ആർച്ച് ബിഷപ്പ് മാരിയോ ഡെൽഫിനി പറഞ്ഞു.

1932 നവംബർ 27-ന് ബെർഗാമോയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. പിന്നീട് നീണ്ടകാലത്തെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1959 ജൂൺ 28-ന് സെമിനാരി വിദ്യാഭ്യാസം പൂർത്തീകരിച്ച് വൈദികനായി അഭിക്ഷിതനായി. പൗരോഹത്യ പട്ടം സ്വീകരിച്ച അതേ വർഷം തന്നെ ദൈവശാസ്ത്രത്തിൽ ബിരുദവും നേടി. 1959-നും 1963-നും ഇറ്റലിയിൽ സാറോനോ സെമിനാരിയുടെ വൈസ് റെക്ടറായും 1972 വരെ പ്രൊ-റെക്ടറായും പ്രവർത്തിച്ച അദ്ദേഹം 1984 സെപ്റ്റംബർ 8-ന് മിലാനിലെ സഹായ മെത്രാനായി നിയമിതനായി. 2003 മുതൽ അദ്ദേഹം കാസോവ മഗൻഗോ-സാൻ ജിയൂലിയോയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. കർശ്ശനമായ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തുന്ന മൃത സംസ്കാര ശുശ്രൂഷകളിൽ പരമാവധി ജനപങ്കാളിത്തം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group