യുക്രെന് വേണ്ടി സമാധാന അഭ്യർത്ഥനയുമായി ഇറ്റാലിയൻ മെത്രാൻ സമിതി

യുക്രെയ്‌നും റഷ്യയും തമ്മിൽ അതിർത്തിയിൽ നടക്കുന്ന സംഭവങ്ങൾ ലോകത്തെ മുഴുവൻ ആശങ്കപ്പെടുത്തുന്നുവെന്നും യുക്രെനിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇറ്റാലിയൻ മെത്രാൻ സമിതി ആവശ്യപ്പെട്ടു.

കൊറോണാ മഹാമാരിയും മറ്റ് “മഹാമാരികളും” കാരണം മനുഷ്യരാശി ഇതിനകം നിരവധി ദുരിതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞ മെത്രാൻ സമിതി ദാരിദ്ര്യം, രോഗം, വിദ്യാഭ്യാസമില്ലായ്മ, ദേശീയവും, പ്രാദേശികവുമായ സംഘർഷങ്ങൾ എന്നിവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു.ആയുധ ഉപയോഗം ഒഴിവാക്കുക മാത്രമല്ല, വിദ്വേഷ പ്രസംഗങ്ങളും, അക്രമത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കുകയും വേണമെന്നും സംഘർഷത്തിലേക്ക് നയിക്കുന്ന എല്ലാത്തരം ദേശീയതയെയും ഉപേക്ഷിക്കണമെന്നും മെത്രാന്മാർ ആവശ്യപ്പെട്ടു.

മനുഷ്യരാശിക്ക് ഒരിക്കലും തള്ളിക്കളയാ൯ കഴിയാത്ത വിലപ്പെട്ട സമ്പത്താണ് സമാധാനമെന്ന് മെത്രാ൯ സമിതി പറഞ്ഞു.

സമാധാനത്തിന്റെ രാജകുമാരനായ യേശുക്രിസ്തുവിനോടും അതോടൊപ്പം തന്നെ ഉക്രെയ്നിൽ സർവാനിറ്റ്സിയയിലെ ദൈവമാതാവിന്റെ ബസിലിക്കയിൽ ആരാധിക്കപ്പെടുന്ന പരിശുദ്ധ കന്യകയോടും ഭയങ്കരമായ ഈ വിപത്തിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് പ്രാർത്ഥിക്കാമെന്നും ഈ പ്രാർത്ഥനയിൽ പങ്കുചേരാൻ ഇറ്റലിയിലെ എല്ലാ സഭകളെയും തങ്ങൾ ക്ഷണിക്കുന്നുവെന്നും ഇറ്റാലിയൻ മെത്രാൻ സമിതി അറിയിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group