നൈറ്റ് ഓഫ് ദി ഓഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഇറ്റലി എന്ന ബഹുമതിക്ക് മലയാളി വൈദികൻ അർഹനായി. ഫ്രാന്‍സിസ്‌കന്‍ സഭാംഗമായ ഫാ. തോമസ് മണലിലിനാണ് ഈ വിശിഷ്ട ബഹുമതി ലഭിച്ചത് .ഇറ്റലിയുടെ പുനര്‍നിര്‍മിതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കുന്ന സിവിലിയന്‍ ബഹുമതിയാണിത്. ഇറ്റലിയുടെ പ്രസിഡന്റ് നല്‍കുന്ന ഈ ബഹുമതി ഓസ്ട്രിയയിലെ ഇറ്റാലിയന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഇറ്റാലിയന്‍ അംബാസഡര്‍ സെര്‍ജിയോ ബര്‍ബാന്തി ഫാ. തോമസിന് സമ്മാനിച്ചു. ഓസ്ട്രിയയിലെ വത്തിക്കാന്‍ അപ്പസ്‌തോലിക് സ്ഥാനപതി ലോപ്പസ് ക്വിന്താനാ ചടങ്ങില്‍ മുഖ്യാതിഥിയായി.ചങ്ങനാശേരി അതിരൂപതയിലെ മുട്ടാര്‍ മണലില്‍ ജോസുകുട്ടിയുടെയും മറിയാമ്മയുടെയും മകനാണ് ഫാ. തോമസ് മണലില്‍.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group