ഹാഗിയ സോഫിയ ഉണങ്ങാത്ത മുറിവായിട്ട് ഇന്ന് ഒരു വര്‍ഷം..

തുർക്കി :ഹാഗിയ സോഫിയ ഉണങ്ങാത്ത മുറിവായി ക്രിസ്ത്യാനികളുടെ ഹൃദയത്തിൽ നിറഞ്ഞിട്ട് ഒരു വര്‍ഷം പിന്നിടുന്നു.
അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പിനെ വകവയ്ക്കാതെ തയിബ് എര്‍ദോഗന്‍ എന്ന തുര്‍ക്കിയിലെ മുസ്ലീം ഭരണാധികാരി ക്രിസ്ത്യാനികളുടെ വികാരമായിരുന്ന ഹാഗിയ സോഫിയയെ മോസ്‌ക് ആയി പ്രഖ്യാപിച്ചത് 2020 ജൂലൈ പത്തിനായിരുന്നു. ‘ഹാഗിയ സോഫിയയെ ഓര്‍ത്ത് ഞാന്‍ വളരെയേറെ വേദനിക്കുന്നു’ എന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇതേക്കുറിച്ച് പ്രതികരിച്ചത് .
ശില്‍പ വിദ്യയിലെ ചരിത്രം തിരുത്തിയ നിര്‍മ്മിതിയായാണ് തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള ഹാഗിയ സോഫിയ അറിയപ്പെടുന്നത്. ‘ചര്‍ച്ച് ഓഫ് ദ ഹോളി വിസ്ഡം (ഹാഗിയ സോഫിയ)’ എന്ന പേരില്‍ എ.ഡി 537 ല്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി പണിതുയര്‍ത്തിയ ക്രൈസ്തവ ദേവാലയം ലോകത്തെ തന്നെ പഴക്കമേറിയ വാസ്തുശില്പ വിസ്മയമാണ്
അതാണ് മോസ്‌ക് ആക്കി മാറ്റിയത്.
ഏതാണ്ട് ആയിരം വര്‍ഷത്തോളം ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ പള്ളിയായിരുന്നു ഇത്. ബൈസാന്റിയന്‍ ഭരണാധികാരികളുടെ കിരീടധാരണവും ഈ പള്ളിയില്‍ വച്ചായിരുന്നു നടന്നിരുന്നത്.
താഴികക്കുടങ്ങളുടേയും ചിത്രപ്പണികളുടേയും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന ചരിത്രത്തിന്റേയും പേരില്‍ വിശ്വപ്രസിദ്ധമായ, ലോക പൈതൃക പട്ടികയില്‍ പോലും ഇടം പിടിച്ച ഹാഗിയ സോഫിയയുടെ നിര്‍മിതിയേയും ചരിത്രത്തില്‍ അതിനുള്ള പ്രാധാന്യത്തേയും ക്രൈസ്തവ സമൂഹം ഈ നിര്‍മ്മിതിയുമായി എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ്. ഒരു
മത വിഭാഗത്തിന്റ മുഴുവന്‍ വികാരത്തിനും മുറിവേൽപ്പിക്കുക യാണ് ഈ നടപടിയിലൂടെ തുര്‍ക്കിയിലെ മുസ്ലീം ഭരണാധികാരികള്‍ ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group