ജനബോധന യാത്ര – ബഹുജന മാർച്ചിന് പിന്തുണ പ്രഖ്യാപിച്ച് കെസിബിസി

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 14 മുതൽ 18 വരെ മൂലമ്പിള്ളി മുതൽ വിഴിഞ്ഞം വരെ നടക്കുന്ന ജനബോധന യാത്ര-ബഹുജന മാർച്ചിന് പിന്തുണ പ്രഖ്യാപിച്ച് കെസിബിസി.
കെആർഎൽസിബിസിയുടെ (കേരള റീജിയൺ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ ) ആഭിമുഖ്യത്തിലും തീരദേശ രൂപതകളുടെ നേതൃത്വത്തിലുമുള്ള മാർച്ചിൽ രൂപതകളിൽ നിന്നുo സാധിക്കുന്ന പ്രതിനിധികൾ പങ്കെടുക്കണമെന്ന് കെസിബിസി പ്രസിഡന്റും സീറോ മ ലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.

18ന് തിരുവനന്തപുരത്തെ മത്സ്യബന്ധന തുറമുഖത്ത് നിന്നാരംഭിക്കുന്ന മാർച്ച് അദാനി തുറമുഖത്ത് സമാപിക്കും. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പ്രത്യാഘാതങ്ങളുടെ ഫലമായി വിനാശകരവും ഭയാന കവുമായ വിധം തീരശോഷണം അനുഭവപ്പെടുന്ന തീരദേശ ജനസമൂഹങ്ങൾ അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി നടത്തുന്ന പോരാട്ടം അമ്പതു ദിനങ്ങൾ പിന്നിടുന്നതിനോടനുബന്ധിച്ചാണ് ബഹുജന മാർച്ച്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group