ജനുവരി 08: വിശുദ്ധ അപ്പോളിനാരിസ്‌..

വിശുദ്ധ അപ്പോളിനാരിസ്‌ രണ്ടാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധയാര്‍ജിച്ച മെത്രാന്‍മാരില്‍ ഒരാളായിരുന്നു.യൂസേബിയൂസ്, വിശുദ്ധ ജെറോം, തിയോഡോറെറ്റ് തുടങ്ങിയവര്‍ ഈ വിശുദ്ധനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.ഫിര്‍ഗിയായിലുള്ള ഹിറാപോളീസിലെ മെത്രാനായിരുന്ന വിശുദ്ധ അപ്പോളിനാരിസ്‌, മത പീഡനത്തില്‍ നിന്നും തന്റെയും, തന്റെ ജനതയുടേയും സംരക്ഷണം അപേക്ഷിച്ചും, ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനകളുടെ ഫലമായി തനിക്ക്‌ ദൈവം തന്ന സഹായങ്ങളെപ്പറ്റി ചക്രവര്‍ത്തിയെ ഓര്‍മ്മിപ്പിച്ചും കൊണ്ടാണ് ന്യായമായ വാദങ്ങള്‍ (Apology) ചക്രവര്‍ത്തി സമക്ഷം സമര്‍പ്പിച്ചത്‌.

വിശുദ്ധന്‍ മരിച്ച തിയതിയെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും 175-ല്‍ മാര്‍ക്കസ്‌ ഒറേലിയൂസ്‌ ചക്രവര്‍ത്തിയുടേ മരണത്തിന് മുന്‍പായിരിക്കും വിശുദ്ധന്റെ മരണമെന്ന് കരുതപ്പെടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group