ജനുവരി ഒന്ന് ലോക സമാധാന ദിനമായി ആചരിച്ച്‌ കത്തോലിക്കാ സഭ

January 1 is World Peace Day celebrated by the Catholic Church

ജനുവരി ഒന്ന് ലോക സമാധാന ദിനമായി ആചരിച്ച്‌ കത്തോലിക്കാ സഭ. 63 വർഷങ്ങളായി, കത്തോലിക്കാ സഭയിൽ ലോക സമാധാനദിനം ആചരിക്കുന്നത് ജനുവരി ഒന്നാം തീയതിയാണ്. ലോകത്തിൽ സമാധാനം ഉണ്ടാകുന്നതിനും സംരക്ഷിക്കപ്പെടുന്നതിനുമായിട്ടാണ് ഈ ദിനം ആഹ്വാനം ചെയ്യുന്നത്. 2021-ാം വർഷം ഫ്രാൻസിസ് മാർപാപ്പ, ‘സമാധാനത്തിനും പരിചരണത്തിനുമുള്ള ഒരു സംസ്കാരം’ എന്ന ആശയമാണ് മുമ്പോട്ടുവയ്ക്കുന്നത്. ലോക സമാധാനദിനത്തിൽ സഭ, പരിശുദ്ധാത്മാവിന്റെ ദാനമായ സമാധാനത്തെ നീതിപൂർവ്വകവും പ്രയോജനപ്രദവുമായ രീതിയിൽ പ്രോത്സാഹിപ്പിക്കാൻ ക്ഷണിക്കുന്നു. 1968 ജനുവരി ഒന്നിന് വി. പോൾ ആറാമൻ പാപ്പയാണ് ആദ്യമായി ലോക സമാധാനദിനം ആചരിച്ചത്.

കോവിഡ് -19 മൂലം ഗുരുതരമായ ആരോഗ്യപ്രതിസന്ധിയിലൂടെ കടന്നുപോയ ഒരു വർഷമാണ് 2020. കാലാവസ്ഥ, ഭക്ഷണം, സാമ്പത്തികം, കുടിയേറ്റം എന്നീ പ്രതിസന്ധികളെ അഭിമുഖീകരിച്ച ഒരു വർഷവും കൂടിയായിരുന്നു കഴിഞ്ഞ വർഷം. ഈ സ്ഥിതി തുടർന്നാൽ, വലിയ കഷ്ടപ്പാടുകൾക്ക് കാരണമാകുമെന്ന് ഫ്രാൻസിസ് പാപ്പാ ഈ വർഷത്തെ സന്ദേശത്തിൽ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും നല്ല സാക്ഷ്യങ്ങളുടെയും ഒരുപാട് മാതൃകകൾ ഉണ്ട്. എങ്കിലും ദേശീയത, വർഗ്ഗീയത എന്നിവയൊക്കെ കൊലപാതകങ്ങളും യുദ്ധങ്ങളും സംഘർഷങ്ങളും വർദ്ധിക്കുന്നതിനു കാരണമാകുന്നതിൽ പാപ്പാ ഖേദം പ്രകടിപ്പിച്ചു.



ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group