ആർച്ച് ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിന് മരണാനന്തര ബഹുമതി നൽകി ആദരിച്ച് ജപ്പാൻ

Japan honors archbishop joseph chennoth posthumously

ടോക്കിയോ: ജപ്പാനും വത്തിക്കാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ നയതന്ത്രതലത്തിൽ നടത്തിയ സജീവ ഇടപെടലുകളെ മാനിച്ച്, ഓർഡർ ഓഫ് ദ റൈസിംഗ് സൺ ദേശീയ പുരസ്‌കാരം മരണാനന്തര ബഹുമതിയായി ആർച്ച് ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിന് സമ്മാനിക്കാൻ ജപ്പാൻ തീരുമാനിച്ചു. ജപ്പാനിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ദേശീയ പുരസ്‌കാരമാണിത്. ജപ്പാനിലെ വത്തിക്കാൻ സ്ഥാനപതിയായിരുന്ന വേളയിൽ ഡോ. ചേന്നോത്ത് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കാൻ ശ്രദ്ധേയമായ ഇടപെടലുകളാണു നടത്തിയത്.

ചേർത്തല കോക്കമംഗലം ഇടവകാഗംമായ ഡോ. ചേന്നോത്ത് ജപ്പാൻ നുൺഷ്യോയായിരിക്കേ, കഴിഞ്ഞവർഷം സെപ്റ്റംബർ എട്ടിനാണ് അന്തരിച്ചത്. ടർക്കി, ഇറാൻ, കാമറോൺ, സൗത്ത് ആഫ്രിക്ക, ബൽജിയം, സ്‌പെയിൻ, നോർവേ, സ്വീഡൻ, തായ്വാൻ, ടാൻസാനിയ എന്നിവിടങ്ങളിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 2011-ലാണ് അദ്ദേഹം വത്തിക്കാന്റെ ജപ്പാൻ അംബാസിഡറായി സ്ഥാനമേൽക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group