150-ാം വാർഷികം ആഘോഷിച്ച് ജപ്പാനിലെ ആദ്യത്തെ കത്തോലിക്കാ പള്ളി

ടോക്കിയോ അതിരൂപതയിലെ ആദ്യത്തെ കത്തോലിക്കാ ദൈവാലയം സ്ഥാപിതമായിട്ട് 150 വർഷങ്ങൾ പൂർത്തിയായി. വി. യൗസേപ്പിതാവിന് സമർപ്പിച്ചിരിക്കുന്ന സുകിജിയിലെ ദൈവാലയമാണ് 150-ാം വാർഷികം ആഘോഷിച്ചത്. ആഘോഷങ്ങളിൽ ടോക്കിയോ ആർച്ചുബിഷപ് ടാർസിഷ്യസ് ഐസാവോ കികുച്ചി മുഖ്യകാർമികത്വം വഹിച്ചു.

പാരിസ് ഫോറിൻ മിഷൻസ് സൊസൈറ്റി അംഗങ്ങൾ നിർമിച്ച സുകിജിയിലെ ദൈവാലയം 1874 നവംബറിലാണ് കൂദാശ ചെയ്തത്. 1891-ൽ ടോക്കിയോ അതിരൂപത സ്ഥാപിതമായപ്പോൾ ഈ ദൈവാലയം കത്തീഡ്രൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു. 1923-ൽ, തീവ്രമായ കാന്റോ ഭൂകമ്പത്തിൽ ഈ ദൈവാലയം നശിക്കുകയും 1927-ൽ പുനർനിർമിക്കുകയും ചെയ്തു. 1999-ൽ ടോക്കിയോയിലെ പൈതൃക സ്മാരകങ്ങളിൽ ഒന്നായി ജാപ്പനീസ് ഗവൺമെന്റ് ഇത് അംഗീകരിച്ചു.

1549 ഓഗസ്റ്റ് 15-ന് വി. ഫ്രാൻസിസ് സേവ്യർ ആണ് ജപ്പാനിൽ സുവിശേഷവൽക്കരണം ആരംഭിച്ചത്. പിന്നീട്, ഫ്രാൻസിസ്ക‌ൻ, ഡൊമിനിക്കൻ, അഗസ്റ്റീനിയൻ, ഫ്രഞ്ച് മിഷനറിമാർ രാജ്യത്ത് എത്തി. മിഷനറി പ്രവർത്തനങ്ങൾ മാത്രമല്ല, അന്നത്തെ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള നൂതനസാങ്കേതിക വിദ്യകളും ആശയങ്ങളും അവതരിപ്പിക്കുകയും സ്കൂളുകളും മെഡിക്കൽ സൗകര്യങ്ങളും സ്ഥാപിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group