ജീവനുള്ള കഴുതപ്പുറത്ത് യേശു ക്രിസ്തുവിന്റെ ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ദൃശ്യ ആവിഷ്‌കാരം ഒരുക്കി തൃശൂരിലെ കല്ലൂര്‍ ഈസ്റ്റ് ഇടവക മാധ്യമശ്രദ്ധ നേടുന്നു.
കഴുതപ്പുറത്ത് ആഗതനായ യേശു ക്രിസ്തുവിനെയും ഓശാന പാടി എതിരേറ്റ യഹൂദരും യേശുവിനു വഴിയൊരുക്കിയ ശിഷ്യരുമൊക്കെയായി ജറുസലേമിലെ രാജകീയ പ്രവേശനം തൃശൂരിലെ കല്ലൂര്‍ ഈസ്റ്റ് ഇടവകയില്‍ അക്ഷരാര്‍ത്ഥത്തില്‍ ആവിഷ്‌കരിക്കപ്പെടുകയായിരുന്നു. സെന്റ് റാഫേല്‍ ഇടവക ദൈവാലയത്തിലാണ് ഓശാന ഞായറാഴ്ച വ്യത്യസ്തവും ആകര്‍ഷകവും അര്‍ത്ഥസമ്പൂര്‍ണവുമായ ദൃശ്യാവതരണം ശ്രദ്ധ നേടിയത്. മരച്ചില്ലകളാല്‍ എതിരെറ്റും വസ്ത്രങ്ങള്‍ വിരിച്ചും രാജാവായ ക്രിസ്തുവിനെ സ്വീകരിച്ച ജറുസലേം തെരുവുകള്‍ ഒല്ലൂരില്‍ പുനരാവിഷ്‌കരിക്കപ്പെട്ടപ്പോള്‍, വിശ്വാസികള്‍ക്കും നാനാജാതി മതസ്ഥര്‍ക്കും ഹൃദ്യമായ അനുഭവം പകര്‍ന്ന വിശ്വാസ പ്രഘോഷണമായി മാറുകയായിരുന്നു.
ഇടവക വികാരി ഫാ. വർഗീസ് തരകന്‍ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കല്ലൂര്‍ കലാനികേതനും കെ സി വൈ മ്മും ചേര്‍ന്നാണ് ഈ ഓശാന ദൃശ്യാവിഷ്‌കാരം ഒരുക്കിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group