മുറിവേറ്റ ഹൃദയങ്ങളെ സുഖപ്പെടുത്തുന്നവനാണ് യേശു: മാർപാപ്പ

വത്തിക്കാൻ സിറ്റി : മുറിവേറ്റ ഹൃദയങ്ങളെ സുഖപ്പെടുത്തുന്നവനാണ് യേശു
സെൻ പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യവേ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. നമ്മുടെ
പാപങ്ങള്‍ക്കും മുന്‍വിധികള്‍ക്കും അതീതമായി അവിടുന്ന് ഭൂതകാലത്തിന്റെ മുറിവുകളില്‍നിന്നും തെറ്റുകളില്‍നിന്നും ഹൃദയത്തെ സുഖപ്പെടുത്തുവൻ തയ്യാറായിരിക്കുന്നു,മാർപാപ്പ പറഞ്ഞു.
വലിയൊരു മഹാമാരിയുടെ മധ്യത്തില്‍ നാം നില്‍ക്കുമ്പോള്‍, ആ സാഹചര്യത്തെ നേരിടാന്‍ ഉതകുന്ന സന്ദേശമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ
വിശ്വാസികൾക്ക് നൽകിയത്.
യേശു ഭൂതകാലത്തിലെ മുറിവുകളെയും തെറ്റുകളെയും ശ്രദ്ധിക്കുന്നില്ല. മറിച്ച് പാപങ്ങള്‍ക്കും മുന്‍വിധികള്‍ക്കും അതീതമായി നമ്മുടെ ഹൃദയങ്ങളിലേക്കെത്താന്‍ അവിടുന്ന് ആഗ്രഹിക്കുന്നു പാപ്പ ഉദ്ബോധിപ്പിച്ചു.
നിങ്ങളുടെ ഹൃദയങ്ങളിലേക്കു നോക്കാനും സുഖപ്പെടുത്താനും യേശുവിനെ അനുവദിക്കണമെന്ന ആഹ്വാനത്തോടെയാണ് മാര്‍പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. അവിടുത്തെ നോട്ടം ഇതിനകം നമ്മുടെ ഹൃദയങ്ങളില്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ ചുറ്റുമുള്ളവരിലേക്കു നാം തിരിയണം. മുറിവേറ്റവരെയും ഒറ്റപ്പെട്ടു കഴിയുന്നവരെയും നാം ശ്രദ്ധിക്കണം. സ്നേഹത്തിന്റെ പാതയിലേക്ക് അവരെ നയിക്കണം വിശ്വാസികളോട് മാർപാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group