ലൗജിഹാദ് നമ്മുടെ സമൂഹത്തിലും : ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്..

കോട്ടയം : ലൗജിഹാദ് വിഷയത്തിൽ പരസ്യമായി പ്രതികരിച്ച് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്.മാതാവിന്റെ ജനനതിരുനാൾ നോടനുബന്ധിച്ച് കുറവിലങ്ങാട് പള്ളിയിൽ നടന്ന ദിവ്യബലിയർപ്പണതിൽ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.എട്ടു നോമ്പിന്റെ ചരിത്രവുമായി ബന്ധപ്പെടുത്തിയാണ് മാർ ജോസഫ് പിതാവ് ലൗ ജിഹാദ് വിഷയത്തെ അവതരിപ്പിച്ചത്. എട്ടു നോമ്പിന്റെ ചരിത്രം പെൺമക്കളുടെ ചാരിത്ര്യശുദ്ധിയെ സംരക്ഷിക്കേണ്ടതിന് മാതാപിതാക്കൾ ഏറ്റെടുത്ത് ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പാരമ്പര്യമാണെന്ന് പറഞ്ഞ പിതാവ് ഇന്ന് സമൂഹത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ട് ചില മുസ്‌ലിം ഗ്രൂപ്പുകൾ നടത്തുന്ന ജിഹാദി പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു.ലൗ ജിഹാദും നാർകോട്ടിക് ജിഹാദും ഇന്നത്തെ സമൂഹത്തിൽ പ്രബലപ്പെട്ടു കൊണ്ടിരിക്കുന്ന സത്യമാണെന്നും ഇതിൽനിന്ന് നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.കേരളത്തിലെ മുൻ ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്ന തീവ്രവാദ പ്രവർത്തനങ്ങളെ ഓർമിപ്പിച്ച പിതാവ് സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ജാഗ്രത പുലർത്താനും നിർദ്ദേശിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group