ക്രൈസ്തവർക്ക് നേരെ ജിഹാദി ആക്രമണം. സക്രാരി തകർത്തു തിരുവോസ്തി നിലത്തെറിഞ്ഞു. ദേവാലയം അഗ്നിക്കിരയാക്കി.

നൈജീരിയ: ക്രൈസ്തവ വിരുദ്ധതയ്ക്ക് പേരുകേട്ട നൈജീരിയയിൽ വീണ്ടും ക്രൈസ്തവർക്കെതിരെ ജിഹാദികളുടെ ആക്രമണം. നഗരത്തിലെ ഫാൻന്റിയോ ആൻഡ് ഡോൾബെല്ലിലെ കന്യക മാതാവിന്റെ ദേവാലയത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ദേവാലയത്തിലെ സക്രാരി തകർക്കുകയും തിരുവോസ്തി നിലത്ത് വാരി എറിയുകയും, തിരുസ്വരൂപങ്ങൾ ഉൾപ്പെടെ ദേവാലയത്തിൽ ഉണ്ടായിരുന്ന വസ്തുക്കൾ തകർത്തശേഷം ദേവാലയം അഗ്നിക്കിരയാക്കുകയും ചെയ്തു.
ജിഹാദികളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ക്രൈസ്തവ കുടുംബങ്ങൾ സമീപപ്രദേശത്തെ നഗരങ്ങളിലും കാടുകളിലും ആണ് അഭയം തേടിയിരിക്കുന്നത്. ഇതിൽ ഭൂരിഭാഗം സ്ത്രീകളും കുട്ടികളുമാണ്.
രണ്ടാമത്തെ തവണയാണ് നഗരത്തിൽ ജിഹാദി ആക്രമണം ഉണ്ടാകുന്നത്. ഈ അടുത്ത കാലത്തായി നൈജീരിയയിലെ
തീവ്രവാദി ആക്രമണത്തിൽ നശിപ്പിക്കപ്പെടുന്ന മൂന്നാമത്തെ ദേവാലയമാണ് ഇത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group