കോട്ടയം :സുവിശേഷത്തിന് സാക്ഷ്യംവഹിച്ച ഇടയശ്രേഷ്ഠനാണ് ഗുരുഗ്രാം-ഡൽഹി മലങ്കര സുറിയാനി കത്തോലിക്ക രൂപതാധ്യക്ഷൻ ജേക്കബ് മാർ ബർണബാസെന്നും, അദ്ദേഹത്തിന്റെ സ്മരണ ജന ഹൃദയങ്ങളിൽ എന്നും നിലനിൽക്കുമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.ഹൃദയാർദ്രതയോടെ സഹോദരങ്ങളിലേക്കു കരങ്ങൾ നീട്ടുന്പോഴാണ് സുവിശേഷം യാഥാർഥ്യമാകുന്നതെന്ന വിശ്വാസബോധ്യത്തിലൂടെ ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ അദ്ദേഹത്തിനു സാധിച്ചു. ബർണബാസ് പിതാവിന്റെ ശുശ്രൂഷയിലൂടെ സഭയ്ക്കും സമൂഹത്തിനും ലഭിച്ച നന്മകൾ എക്കാലവും ഓർമിക്കപ്പെടുമെന്നും മാർ ജോസ് പുളിക്കൽ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group