ഗര്‍ഭഛിദ്രo നിരോധിച്ചു കൊണ്ടുള്ള വിധിക്കെതിരെ ജോ ബൈഡന്‍

അമേരിക്കയിൽ ഗര്‍ഭഛിദ്രത്തിനുള്ള സ്ത്രീകളുടെ അവകാശത്തിന്‍റെ ഭരണഘടനാപരമായ സംരക്ഷണം നീക്കിയ സുപ്രിംകോടതി വിധിക്കെതിരെ വിമര്‍ശനവുമായി പ്രസിഡന്‍റ് ജോ ബൈഡന്‍.

സുപ്രിംകോടതി ഭരണഘടനയിലുറച്ച് വിധി പറയുകയായിരുന്നില്ല, മറിച്ച് രാഷ്ട്രീയ അധികാരം പ്രയോഗിക്കുകയായിരുന്നെന്ന് പറഞ്ഞായിരുന്നു ബൈഡന്‍റെ വിമര്‍ശനം.

വിധിയെ മറികടക്കാനും ഗര്‍ഭഛിദ്ര അവകാശങ്ങള്‍ സംരക്ഷിക്കാനുമായി ബൈഡന്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കി. സ്ത്രീകള്‍ക്ക് ഗര്‍ഭം തടയുന്നതിനുള്ള മരുന്നുകള്‍ ലഭ്യമാക്കാനും ഗര്‍ഭഛിദ്രം വേണ്ടി വരുന്ന അടിയന്തര ഘട്ടത്തില്‍ വൈദ്യസഹായം ഉറപ്പുവരുത്താനും ഉത്തരവിലൂടെ പ്രസിഡന്‍റ് ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കുന്നു. സംസ്ഥാന അതിര്‍ത്തികളിലെ മൊബൈല്‍ അബോര്‍ഷന്‍ ക്ലിനിക്കുകളെ സംരക്ഷിക്കുമെന്നും ഉത്തരവിലൂടെ ബൈഡന്‍ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group