ജോ ബൈഡൻ ഫാൾ മൗത്ത് ദേവാലയത്തിൽ….

ഫാൾ മൗത്ത് :(ഇംഗ്ലണ്ട്)
ഫാൾ മൗത്ത് ദേവാലയത്തിൽ ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല…

അതാ,തങ്ങൾക്കൊപ്പം യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ഞായറാഴ്ച തിരുക്കർമ്മങ്ങളിൽ സംബന്ധിക്കുന്നു…

തെക്കുപടിഞ്ഞാറൻ ഇമ്ഗ്ലണ്ടിലെ കാർബിസ് ബേ യിൽ നടക്കുന്ന ജി 7
ഉച്ചകോടിയിൽ പങ്കെടുക്കുന്ന ബൈഡൻ ഞായറാഴ്ച കുർബാനയിൽ സംബന്ധിക്കുന്നതിനായാണ് രാവിലെ സെന്റ് ഐവ്സിലെ സേക്രഡ്‌ ഹാർട്ട് കത്തോലിക്ക ദേവാലയത്തിലെത്തിയത്…

തിരുക്കർമ്മങ്ങൾ ആരംഭിച്ച് 10 മിനിറ്റിനു ശേഷം ബൈഡനും ഭാര്യയും ദേവാലയത്തിലെത്തി വിശുദ്ധ കുർബാനയിൽ പങ്കാളികളാകുക യായിരുന്നു…

ഒരു സാധാരണ വിശ്വാസിയെപ്പോലെ അദ്ദേഹവും ഭാര്യയും ഞായറാഴ്ച കുർബാനയിൽ പങ്കെടുത്ത സംഭവത്തെ ആശ്ചര്യമെന്നാണ് മറ്റു വിശ്വാസികൾ വിശേഷിപ്പിച്ചത്…

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group