ജോൺ പോൾ ഒന്നാമൻ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

വത്തിക്കാൻ സിറ്റി : ജോൺ പോൾ ഒന്നാമൻ മാർപാപ്പയെ ഈസ്റ്ററിന് മുമ്പ് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തുമെന്ന് റിപ്പോർട്ടുകൾ. ഫ്രാൻസിസ് മാർപാപ്പയുടെ അന്തിമ അംഗീകാരമേ ഇതിനായി വേണ്ടതുള്ളൂ, മറ്റ് നടപടിക്രമങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്.ഫ്രാൻസിസ് മാർപാപ്പയുടെ രൂപതയായ ബ്യൂണെസ് അയേഴ്സിലെ ഒരു പെൺകുട്ടിക്ക് കിട്ടിയ അത്ഭുതരോഗസൗഖ്യമാണ് ജോൺ പോൾ ഒന്നാമനെ വാഴ്ത്തപ്പെട്ടവനായി ഉയർത്താൻ കാരണമായിരിക്കുന്നത്. പോൾ ആറാമൻ മാർപാപ്പയുടെ നിര്യാണത്തിന് ശേഷമാണ് പത്രോസിന്റെ സിംഹാസനത്തിലേക്ക് ജോൺ പോൾ ഒന്നാമൻ തിരഞ്ഞെടുക്കപ്പെട്ടത്. 65 വയസയിരിന്നു മാർപാപ്പയാകുമ്പോൾ അദ്ദേഹത്തിന്റെ പ്രായം. പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട് ഒരു മാസത്തിന് ശേഷം അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. 1978 സെപ്തംബർ 28 നായിരുന്നു അത്. പിന്നീട് ജോൺ പോൾ രണ്ടാമൻ പുതിയ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group