ഇന്‍റര്‍ ചർച്ച് കൗൺസിൽ യോ​ഗം ഇന്ന് നടക്കും..

കോട്ടയം :നവംബർ 30-ാം തീയതി ചൊവ്വാഴ്ച(ഇന്ന്) ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്‌സ് ഹൗസിൽവച്ച് ഇന്‍റര്‍ ചർച്ച് കൗൺസിൽ യോ​ഗം നടക്കും.

മലങ്കര ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി ചുമതലയേറ്റ ബസിലിയോസ് മാർതോമ്മാ മാത്യൂസ് മൂന്നാമനെയും മാർത്തോമ്മാ മെത്രാപ്പോലീത്താ മാർ തിയോ‍ഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായെയും അനുമോദിക്കുന്ന യോ​ഗത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. ചങ്ങനാശ്ശേരി മെത്രാപ്പോലീത്താ മാർ ജോസഫ് പെരുന്തോട്ടം സ്വാ​ഗതം ആശംസിക്കും. പേട്രിയാർക്കൽ അഡ്മിനിസ്ട്രേറ്റർ മാർ ഔ​ഗിൻ കുര്യാക്കോസ് നന്ദി പ്രകാശിപ്പിക്കും. കേരളത്തിലെ സാമൂഹ്യ പ്രശ്നങ്ങൾ യോ​ഗത്തിൽ അവലോകനം ചെയ്യപ്പെടുന്നതാണെന്ന് ജോയിന്റ് സെക്രട്ടറി റവ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ അറിയിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group