കെ സി ബി സി പ്രോലൈഫ് സമിതി, കാരുണ്യ പ്രവർത്തകനുള്ള കർമ്മരത്ന പുരസ്കാരം ജോജി വർഗീസിന്

ജീവസമൃദ്ധി പദ്ധതിയുടെ പ്രവർത്തനങ്ങളുടെ പേരിൽ KCBC Prolife സമിതിയുടെ ആദരവ്‌, യുവ പ്രോലൈഫ് പ്രവർത്തകനായ ജോജി വർഗീസിന്.

കൊല്ലത്തു വെച്ചു നടന്ന പ്രോലൈഫ് ദിനാചരണത്തിൽ, മന്ത്രി ചിഞ്ചു റാണിയുടെയും പോൾ ആന്റണി മുല്ലശ്ശേരി പിതാവിന്റെയും പക്കൽ നിന്നും ആദരവ് ജോജി വർഗീസ് ഏറ്റുവാങ്ങി.

എറണാകുളം – അങ്കമാലി അതിരൂപതയിലെ കോലഞ്ചേരി ക്വീൻ മേരീസ്‌ ഇടവകയിലെ ഊട്ടുപുരയ്‌ക്കൽ കുടുംബത്തിലെ അംഗമാണ് ശ്രീ ജോജി.ജീവന്റെ സംരക്ഷണത്തിനായി പാലാരൂപതയുടെ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൻെറ കുറവിലങ്ങാട് പള്ളിയിൽ നടത്തിയ പ്രസംഗത്തിലെ സന്ദേശമാണ് ജോജിയുടെ ജീവസമൃദ്ധിക്ക് പ്രചോദനമായത്.

ജീവസമൃദ്ധിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് സഭയുടെ ഭാഗത്തു നിന്നും ഒരു നല്ല പ്രോത്സാഹനം ആയി ഈ ആദരവിനെ കാണുന്നുവെന്നും ജീവസമൃദ്ധി പദ്ധതിയുമായി സഹകരിക്കുന്ന എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ പ്രത്യേകം അറിയിക്കുന്നുവെന്നും ജോജി വർഗീസ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group