ആംഗ്ലിക്കൻ സഭയുടെ പ്രമുഖ ബിഷപ്പ്‌ കത്തോലിക്കാ സഭയിലേക്ക്.

ഇംഗ്ലണ്ട് :ആംഗ്ലിക്കൻ സഭയുടെ ബിഷപ്പായ ജൊനാഥൻ ഗുഡാൾ കത്തോലിക്കാ സഭയിലേക്കു മടങ്ങുന്നു.വിശുദ്ധ ഗ്രിഗറിയുടെ തിരുനാൾ ദിനമായ സെപ്തംബർ മൂന്നിനായിരുന്നു ഇതുസംബന്ധിച്ച അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇംഗ്ലണ്ടിൽ എബ്‌സ്ഫീറ്റ് രൂപതയിൽ സേവനം ചെയ്തിരുന്ന 60 വയസുകാരനായ ബിഷപ്പ് ജൊനാഥൻ തന്റെ ഏറെ നാളത്തെ പ്രാർത്ഥനയ്ക്കും പരിചിന്തനത്തിനും അന്വേഷണത്തിനും ശേഷമാണ് മാതൃസഭയിലേക്ക് മടങ്ങുന്നതെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കി.ആംഗ്ലിക്കൻ സഭയുടെ ലിബറൽ വിഭാഗം സ്ത്രീ പൗരോഹിത്യത്തെയും സ്വവർഗ വിവാഹത്തെയുമെല്ലാം പിന്തുണയ്ക്കുമ്പോഴും അതിനെ എതിർക്കുന്നവരുടെ കൂട്ടത്തിൽ മുൻനിരയിലുണ്ടായിരുന്നു ബിഷപ്പ് ജൊനാഥൻ. ആംഗ്ലിക്കൻ സഭാ തലവൻ ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെബ്‌ലി ബിഷപ്പ് ജൊനാഥന്റെ രാജി സ്വീകരിച്ചു. കത്തോലിക്കാസഭയിലേക്ക് യാത്രതിരിക്കുന്ന തനിക്ക് സത്യസഭയെ സേവിക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവുമില്ല എന്ന് ജൊനാഥൻ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group