പ്രളയദുരിതാശ്വാസ പദ്ധതി പ്രകാരം നിർമ്മിച്ച ഭവനo മാര്‍ ജോസ് പുളിക്കല്‍ ആശീര്‍വദിച്ചു

കാഞ്ഞിരപ്പള്ളി രൂപത പ്രളയ പുനരധിവാസ പദ്ധതിയായ റെയിന്‍ബോ-2021 പദ്ധതിയുടെ ഭാഗമായി ചേനപ്പാടിയില്‍ നല്‍കുന്ന ഭവനത്തിന്റെ ആശിർവാദകർമ്മം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിർവഹിച്ചു.

സഹോദരങ്ങളില്‍ ദൈവത്തെ കാണുവാനാകുന്ന വിധത്തില്‍ ദൈവവിശ്വാസത്തിൽ ജീവിക്കുവാന്‍ നമുക്ക് കടമയുണ്ടെന്നും എല്ലാം ദൈവദാനമാണെന്ന തിരിച്ചറിവില്‍ നിന്ന് അര്‍ഹിക്കുന്നവര്‍ക്ക് ഉദാരമായി കൊടുക്കുവാന്‍ നാം സന്നദ്ധരാകണമെന്നും ബിഷപ്പ് ഓർമിപ്പിച്ചു.

ഒക്‌ടോബര്‍ 16നുണ്ടായ പ്രളയത്തെത്തുടര്‍ന്ന് ഉപജീവനം, വിദ്യാഭ്യാസം, ചികിത്സ, വീടിന്റെ അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കുള്ള സഹായങ്ങള്‍ നല്‍കി മുന്നോട്ടുപോകുന്ന റെയിന്‍ബോ പദ്ധതിയില്‍, പ്രളയത്തില്‍ വീടും പുരയിടവും നഷ്ടപ്പെട്ടവര്‍ക്കായി 45 ഭവനങ്ങളാണ് നിര്‍മ്മിച്ചു നല്‍കുന്നത്. രൂപതയുടെ വിവിധ ഭവന നിര്‍മ്മാണ പദ്ധതികളുടെ ഭാഗമായി ഓരോ വര്‍ഷവും നിര്‍മ്മിച്ചു നല്‍കുന്ന ഭവനങ്ങള്‍ക്ക് പുറമേയാണ് റെയിന്‍ബോ പദ്ധതിയില്‍ ഭവനങ്ങള്‍ നല്‍കുന്നത്. രൂപതയിലെ വിശ്വാസി സമൂഹം, സന്യാസ സന്യാസിനീ സമൂഹങ്ങള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങി സുമനസ്സുകളുടെ സഹകരണത്തിലാണ് പദ്ധതി മുന്നോട്ടു നീങ്ങുന്നത്.

ആശീര്‍വ്വാദ കര്‍മ്മങ്ങളില്‍ ഫാ.ജേക്കബ് കൊടിമരത്തുംമൂട്ടില്‍, ഫാ.ജോസഫ് ചക്കുംമൂട്ടില്‍,ഫാ. ജോജോ വടകര, ഫാ. എബി വാണിയപുരയ്ക്കൽ സന്യാസിനികള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group