യു.എസ് കൗണ്ടി ജഡ്ജിയായി വീണ്ടും മലയാളിയായ ജൂലി; ബൈബിൾ സാക്ഷിയായി സത്യപ്രതിജ്ഞ

യു.എസ് കൗണ്ടി ജഡ്ജിയായി വീണ്ടും മലയാളിയായ ജൂലി എ. മാത്യു തെരഞ്ഞെടുക്കപ്പെട്ടു.

ബൈബിൾ സാക്ഷിയായി ഓൺലൈനിൽ വീട്ടിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ.

യു.എസ് കൗണ്ടി ജഡ്ജിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമാണ് തനിക്കുള്ളതെന്ന് ജൂലി പറഞ്ഞു . ജൂലി ഉൾപ്പെടെ മൂന്നുപേരാണ് ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ജഡ്ജിമാരായി സ്ഥാനമേറ്റത്.

15 വർഷം അറ്റോർണിയായിരുന്ന ജൂലി രണ്ടാംതവണയാണ് ഈ സ്ഥാനത്തെത്തുന്നത്.
ഭർത്താവ് ജിമ്മി മാത്യു യു.എസിൽ ഇന്റീരിയർ ഡിസൈനിങ് കമ്പനി നടത്തുകയാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരും നാട്ടിലെത്തിയത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group