July 07: വിശുദ്ധ പന്തേനൂസ്.

വിശുദ്ധ പന്തേനൂസ് രണ്ടാം നൂറ്റാണ്ടിലായിരുന്നു ജീവിച്ചിരുന്നത്. ജന്മം കൊണ്ട് വിശുദ്ധന്‍ ഒരു സിസിലിയാ സ്വദേശിയായിരുന്നു. ക്രൈസ്തവരുടെ സംസാരത്തിലെ നിഷ്കളങ്കതയും വശ്യതയും വിശുദ്ധനെ ആകര്‍ഷിക്കുകയും, അത് സത്യത്തിന് നേരെ തന്റെ കണ്ണുകള്‍ തുറക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. അതേതുടര്‍ന്ന്‍ പന്തേനൂസ് വിശുദ്ധ ലിഖിതങ്ങള്‍ പഠിക്കുവാന്‍ ആരംഭിച്ചു, വിശുദ്ധ ലിഖിതങ്ങളെക്കുറിച്ചുള്ള അറിവിനായുള്ള വിശുദ്ധന്റെ അടങ്ങാത്ത ദാഹം അദ്ദേഹത്തെ ഈജിപ്തിലെ അലെക്സാണ്ട്രിയായില്‍ എത്തിച്ചു. അവിടെ വിശുദ്ധ മാര്‍ക്കോസിന്റെ ശിഷ്യന്‍മാര്‍, ക്രിസ്തീയ പ്രമാണങ്ങള്‍ പഠിപ്പിക്കുവാനായി ഒരു വിദ്യാലയം സ്ഥാപിച്ചിട്ടുണ്ടായിരുന്നു.

വിശുദ്ധ ലിഖിതങ്ങളില്‍ പന്തേനൂസ് നേടിയ അഗാധമായ പാണ്ഡിത്യം വഴിയായി അന്ധകാരത്തില്‍ നിന്നും വിശുദ്ധന് പുറത്തേക്കിറങ്ങേണ്ടതായി വന്നു. അധികം വൈകാതെ തന്നെ വിശുദ്ധന്‍ ആ ക്രിസ്തീയ വിദ്യാലയത്തിന്റെ തലവനായി നിയമിതനായി. പന്തേനൂസിന്റെ അഗാധമായ പാണ്ഡിത്യത്താലും, അദ്ദേഹത്തിന്റെ അധ്യാപനരീതിയുടെ പ്രത്യേകതയാലും ആ സ്ഥാപനത്തിന്റെ പ്രസിദ്ധി മറ്റുള്ള തത്വചിന്തകരുടെ വിദ്യാലയങ്ങളേക്കാളും ഒരുപാട് പ്രചരിച്ചു. വിശുദ്ധന്‍ പഠിപ്പിച്ചിരുന്ന പാഠങ്ങള്‍ അവ കേള്‍ക്കുന്നവരുടെ ഉള്ളില്‍ പ്രകാശവും അറിവും ഉളവാക്കുവാന്‍ ഉതകുന്നതായിരിന്നു.

ഇതിനിടെ അലെക്സണ്ട്രിയായില്‍ വ്യാപാരത്തിനെത്തിയ ഇന്ത്യാക്കാര്‍ തങ്ങളുടെ രാജ്യം സന്ദര്‍ശിക്കുവാന്‍ വിശുദ്ധനെ ക്ഷണിച്ചു, പിന്നീട് വിശുദ്ധന്‍ തന്റെ വിദ്യാലയം ഉപേക്ഷിച്ച് കിഴക്കന്‍ രാജ്യങ്ങളില്‍ സുവിശേഷം പ്രസംഗിക്കുവാനായി പോയി. വിശ്വാസത്തിന്റെ ചില വിത്തുകള്‍ ഇതിനോടകം തന്നെ അവിടെ മുളച്ചതായി വിശുദ്ധന് കാണുവാന്‍ കഴിഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group