സിസിലിയിലായിരുന്നു പന്തേനൂസ് ജനിച്ചത്. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു സഭാപിതാവായിരുന്ന അദ്ദേഹം ക്രൈസ്തവരുടെ ജീവിതവിശുദ്ധിയില്‍ ആകൃഷ്ടനാവുകയും പിന്നീട് ക്രൈസ്തവവിശ്വാസം സ്വീകരിക്കുകയും ചെയ്തു.
അപ്പോസ്തല ശിഷ്യന്മാരുടെ കീഴിലാണ് പന്തേനൂസ് വേദപുസതകം പഠിച്ചത്. അതിനുശേഷം വേദപുസ്തകം കൂടുതല്‍ വിശദമായി പഠിക്കുന്നതിനുവേണ്ടി അദ്ദേഹം അലക്‌സാണ്ട്രിയായിലെ ശാസ്ത്രകേന്ദ്രത്തില്‍ ചേര്‍ന്നു. അധികം താമസിയാതെ തന്നെ പന്തേനൂസ്, അതിപ്രശസ്തനായ ഒരു പണ്ഡിതനും അധ്യാപകനുമായി അറിയപ്പെടുവാന്‍ തുടങ്ങി.ഇക്കാലത്ത് അദ്ദേഹം ഭാരതത്തിലുമെത്തിയിരുന്നു. അന്ന് ഒരു ഹൈന്ദവസന്യാസി, ക്രിസ്തുമതം സ്വീകരിച്ചവരെ തിരികെ ഹിന്ദുമതത്തിലേയ്ക്ക് പിന്തിരിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇത് തടയുന്നതിനു വേണ്ടിയായിരുന്നു പന്തേനൂസിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചത്. അദ്ദേഹം 190-നോടടുത്ത് ഇന്ത്യയിലെത്തുകയും ബ്രാഹ്മണരോട് വാദപ്രതിവാദം നടത്തി വിജയിക്കുകയും ചെയ്തു. മടങ്ങുമ്പോള്‍ അദ്ദേഹത്തിന് ഭാരതത്തിലെ ക്രിസ്ത്യാനികള്‍ വി. മത്തായിയുടെ സുവിശേഷത്തിന്റെ ഒരു പ്രതി സമ്മാനിച്ചിരുന്നു. ഇത് അലക്‌സാന്‍ഡ്രിയായിലെ ഗ്രന്ഥശാലയില്‍ സൂക്ഷിക്കപ്പെടുന്നു. 216-വരെ തന്റെ സ്വകാര്യ അദ്ധ്യാപനം തുടര്‍ന്നതിനു ശേഷം തന്റെ മരണം കൊണ്ട് മഹനീയവുമായ ജീവിതത്തിന് വിശുദ്ധന്‍ അന്ത്യം കുറിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group