ഈസ്റ്റ് ആങ്കിള്‍സിലെ രാജാവിന്റെ അഞ്ച് പുത്രിമാരില്‍ ഏറ്റവും ഇളയവളായിരുന്നു വി. വിത്ത്ബര്‍ഗ (പുത്രിമാരെല്ലാം വിശുദ്ധരാണ്).650-ലെ യുദ്ധത്തില്‍ പിതാവ് മരിച്ചതോടെ സന്യാസിനിയാകുവാന്‍ വിത്ത്ബര്‍ഗ തീരുമാനിച്ചു. അവള്‍ ഈസ്റ്റ് ദര്‍ഹമിലേയ്ക്കു പോയി. അവിടെ ഒരു ദൈവാലയവും മഠവും സ്ഥാപിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചു. 743 മാര്‍ച്ച് 17-ന് അവള്‍ മരിക്കുമ്പോഴും ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയായിരുന്നില്ല.
വിത്ത്ബര്‍ഗയുടെ മൃതദേഹം സാധാരണ ചടങ്ങുകളോടെ ഈസ്റ്റ് ദര്‍ഹമില്‍ സംസ്‌കരിച്ചു. എന്നാല്‍ 55 വര്‍ഷം കഴിഞ്ഞ് ദൈവാലയത്തിനുള്ളിലേയ്ക്ക് മാറ്റുവാനായി മൃതദേഹം കുഴിച്ചെടുത്തപ്പോള്‍ അത് അഴുകിയിരുന്നില്ല. 974-ല്‍ ഏലി ആബിയുടെ ആബട്ടായിരുന്ന ബ്രിത്ത്‌നോത്ത്, വിത്ത്ബര്‍ഗയുടെ ശരീരം ആബിയിലേയ്ക്ക് – അവളുടെ സഹോദരിമാരായിരുന്ന വി. എത്തേല്‍ഡ്രേഡ, വി. സെക്‌സ്ബര്‍ഗ എന്നിവരുടെ ശരീരങ്ങള്‍ക്കു സമീപത്തേയ്ക്കു മാറ്റി.
1106-ല്‍ എല്ലാ ശരീരങ്ങളും വീണ്ടും പുറത്തെടുത്ത് പുതിയ ദേവാലയത്തിലെ പ്രധാന അള്‍ത്താരയ്ക്കു ചുവട്ടില്‍ സംസ്‌കരിച്ചു. ഈ അവസരത്തിലും വി. എത്തല്‍ഡ്രേഡയുടെയും വി. വിത്ത്ബര്‍ഗയുടെയും ശരീരങ്ങള്‍ അഴുകിയിരുന്നില്ല. വെസ്റ്റ് മിനിസ്റ്ററിലെ സന്യാസിയായിരുന്ന വാര്‍ണര്‍, ശരീരത്തിലെ കൈകള്‍ ഉയര്‍ത്തിയും താഴ്ത്തിയും കാട്ടി ജനങ്ങളെ ഈ സത്യം ബോധ്യപ്പെടുത്തി.
നവീകരണകാലത്ത്, ഹെന്‍ട്രി എട്ടാമന്‍ ചക്രവര്‍ത്തിയുടെ കല്‍പനപ്രകാരം വിശുദ്ധയുടെ ശരീരം നശിപ്പിക്കപ്പെട്ടു. ഇന്ന് ഇത് എവിടെയാണെന്ന് ഒരു സൂചനയുമില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group