July 20: വിശുദ്ധനായ ഫ്ലാവിയാന്‍

ടില്‍മോഗ്നോണ്‍ ആശ്രമത്തിലെ ഒരു ബ്രസീലിയന്‍ സന്യാസിയായിരുന്നു വിശുദ്ധ ഫ്ലാവിയന്‍. 498-ല്‍ പല്ലാഡിയൂസിന്റെ മരണശേഷം, ചക്രവര്‍ത്തിയായിരുന്ന അനസ്താസിയൂസ് ഒന്നാമന്‍ ഫ്ലാവിയനെ അന്തിയോക്കിലെ പാത്രിയാര്‍ക്കീസായി നിയമിച്ചു. 482-ല്‍ ബൈസന്റൈന്‍ ചക്രവര്‍ത്തിയായിരുന്ന സെനോ മെത്രാന്‍മാരുടെയോ, സഭാധികാരികളുടേയോ അംഗീകാരമില്ലാതെ ഇറക്കിയ പ്രമാണ രേഖകളായ ‘ഹെനോടികോണ്‍’ സ്വീകരിക്കണമെന്ന നിബന്ധനയോട് കൂടിയായിരുന്നു ആ നിയമനം. എന്നിരുന്നാലും തന്റെ പാത്രിയാര്‍ക്കീസ് ഭരണകാലത്ത്‌, ചാള്‍സ്ഡോണ്‍ സുനഹദോസിലെ ‘ക്രിസ്തുവില്‍ ഒരേസമയം ദൈവീകവും, മാനുഷികവുമായ വ്യക്തിത്വങ്ങള്‍ സമ്മേളിച്ചിരിക്കുന്നു’എന്ന പ്രമാണങ്ങളോടു വിശുദ്ധന്‍ യാതൊരെതിര്‍പ്പും കാണിച്ചിരുന്നില്ല.

512-ല്‍ ഫിലോക്സേനൂസ്‌ സിഡോണില്‍ ഒരു സിനഡ്‌ വിളിച്ച് കൂട്ടി. ചാള്‍സ്ഡോണ്‍ വിരുദ്ധവാദികളില്‍പ്പെട്ട 80-ഓളം മെത്രാന്‍മാര്‍ അതില്‍ പങ്കെടുക്കുകയും, അനസ്താസിയൂസ് ചക്രവര്‍ത്തിയുടെ പിന്തുണയോടെ ഫ്ലാവിയാനേയും, ഏലിയാസിനേയും നിന്ദിക്കുകയും, സ്ഥാനഭ്രഷ്ടരാക്കുകയും അതിനുശേഷം പെട്രായിലേക്ക്‌ നാടുകടത്തുകയും ചെയ്തു. അവിടെ വെച്ച് 518-ലാണ് ഫ്ലാവിയാന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിക്കുന്നത്. ഫ്ലാവിയാനെ സ്ഥാനഭ്രഷ്ടനാക്കിയതും, നാടുകടത്തിയതും ചക്രവര്‍ത്തിക്കെതിരായ ജനരോഷത്തിനു കാരണമായി, അത് 513-ലെ വിറ്റാലിയന്‍ കലാപത്തിനു കാരണമാവുകയും ചെയ്തു. ചാള്‍സ്ഡോണിസത്തെ സംരക്ഷിച്ചതിനാല്‍ ഫ്ലാവിയാനേ ഗ്രീക്ക്‌ ഓര്‍ത്തഡോക്സ് സഭ അധികം താമസിയാതെ വിശുദ്ധനായി പ്രഖ്യാപിച്ചു. കുറച്ചു എതിര്‍പ്പുകള്‍ക്ക് ശേഷം റോമന്‍ കത്തോലിക്കാ സഭയും അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയുണ്ടായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group