ജൂലൈ മൂന്നിലെ പൊതു പരീക്ഷകൾ മാറ്റിവയ്ക്കണം : സീറോ മലബാർ യൂത്ത് മൂവ്മെന്റ്

ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് സീറോ മലബാർ യൂത്ത് മൂവ്മെന്റ് ആവശ്യപ്പെടുന്നു. സീറോ മലബാർ ക്രിസ്ത്യാനികളെ സംബന്ധിച്ച് വളരെയേറെ ചരിത്രപ്രാധാന്യമർഹിക്കുന്ന ദിവസമാണ് ജൂലൈ മൂന്ന് ദുക്റാന. മാർത്തോമാ ക്രൈസ്തവ സഭകളുടെ സ്ഥാപകനായ വി. തോമാശ്ലീഹയുടെ ഓർമ്മ തിരുനാൾ കൊണ്ടാടുന്ന ദിവസം ക്രിസ്ത്യൻ മാനേജ്മെന്റ് സ്ഥാപനങ്ങൾ അവധി ദിവസമായി പ്രഖ്യാപിക്കുകയും അതിന് പകരമായി ഒരു ശനിയാഴ്ച ദിവസം പ്രവർത്തി ദിനമാക്കുകയും ചെയ്യുന്നു. എന്നാൽ ഈ വരുന്ന ജൂലൈ മൂന്ന് ബുധനാഴ്ച അഫിലിയേറ്റഡ് കോളേജുകളിൽ വിവിധ കോഴ്സുകളുടെ റെഗുലർ, സപ്ലിമെന്ററി പരീക്ഷകൾ നടത്തുന്നതിന് കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികൾ തയാറെടുക്കുന്നതായി അറിയുന്നു. അത് തികച്ചും പ്രതിഷേധാർഹമായ തീരുമാനമാണെന്നും യോഗം വിലയിരുത്തി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group