July 01: റോമന്‍ സഭയിലെ ആദ്യ രക്തസാക്ഷികള്‍

യേശുവിന്റെ മരണത്തിന് ശേഷം ഏതാണ് പന്ത്രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ റോമില്‍ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. പൗലോസ് വഴി മാനസാന്തരപ്പെട്ടവരല്ല അവര്‍. റോമില്‍ വലിയ വിഭാഗം യഹൂദര്‍ വസിച്ചിരുന്നു. യഹൂദരും യഹൂദ ക്രിസ്ത്യാനികളും തമ്മിലുണ്ടായ സംഘര്‍ഷം മൂലം 49 ഏഡിയില്‍ ക്ലോഡിയസ് ചക്രവര്‍ത്തി എല്ലാ യഹൂദരെയും റോമില്‍ നിന്നു പുറത്താക്കി. ഏഡി 64 ല്‍ റോമിന്റെ പകുതി ഭാഗം അഗ്നിക്കിരയായി. ക്രിസ്ത്യാനികള്‍ കാരണമാണ് റോം അഗ്നിക്കിരയായതെന്ന് ആരോപിച്ച് നീറോ ചക്രവര്‍ത്തി ക്രൈസ്തവര്‍ക്കെതിരെ ആക്രണം അഴിച്ചു വിട്ടു. അനേകം ക്രിസ്ത്യാനികള്‍ അക്കാലത്ത് രക്തസാക്ഷികളായി എന്ന് ടാസിറ്റസ് രേഖപ്പെടുത്തിയിട്ടുണ്ട്. A.D 64 ജൂലൈ മാസത്തില്‍ റോം നഗരത്തിന്റെ പകുതിയോളം ഒരു ഭയാനകമായ അഗ്നിബാധയാല്‍ നശിപ്പിക്കപ്പെട്ടു. തന്റെ കൊട്ടാരം വിപുലീകരിക്കുവാന്‍ ആഗ്രഹിച്ചിരുന്ന നീറോ ചക്രവര്‍ത്തിയാണ് കുറ്റാക്കാരനെന്നായിരുന്നു പൊതുവേയുള്ള പല്ലവി. എന്നാല്‍ നീറോ ആ കുറ്റം ക്രിസ്ത്യാനികളുടെ മേല്‍ ചുമത്തി. ഇതേ തുടര്‍ന്നു വലിയൊരു വിഭാഗം ക്രിസ്ത്യാനികള്‍ അഗ്നിക്കിരയായെന്ന്‍ ചരിത്രകാരനായിരുന്ന ടാസിറ്റസ് രേഖപ്പെടുത്തിയിരിക്കുന്നു. വിശുദ്ധ പത്രോസും, വിശുദ്ധ പൗലോസും അക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരിന്നുവെന്ന് കരുതപ്പെടുന്നു. പിന്നീട് ഒരു സൈനിക കലാപത്തിന്റെ ഭീഷണികാരണവും, സെനറ്റിനാല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടതിനാലും നീറോ ചക്രവര്‍ത്തി A.D 68-ല്‍ തന്റെ 31-മത്തെ വയസ്സില്‍ ആത്മഹത്യ ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group