ജൂലൈ മൂന്നാം തീയതിയിലെ അവധി പുനഃസ്ഥാപിക്കണം : സീറോ മലബാർ സഭാ അൽമായ ഫോറം

സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നാം തീയതി അവധി പുനഃസ്ഥാപിക്കണമെന്ന് സീറോ മലബാർ സഭാ അൽമായ ഫോറം.

രാജ്യത്തെ ലക്ഷക്കണക്കിനുള്ള ക്രൈസ്തവ വിശ്വാസികളിൽ വലിയൊരു വിഭാഗം ഏറെ പാവനമായി ആചരിച്ചു പോരുന്ന സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നാം തീയതി 1956 മുതൽ 1996 വരെ കേരളത്തിൽ പൊതു അവധിയായിരുന്നു. 1996-ൽ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിയുടെ സർക്കാരാണ് ഈ അവധി പിൻവലിച്ചത്. പിന്നീട് മാറിമാറിവന്ന സർക്കാരുകളുടെ മുന്നിൽ ഈ ആവശ്യം ഉന്നയിച്ചെങ്കിലും ഇതുവരെയും പരിഗണിച്ചിട്ടില്ല. ഈ ദിനത്തിലെ പൊതുഅവധി പുനഃസ്ഥാപിക്കണമെന്നത് ക്രൈസ്തവസഭകളുടെ ഏറെക്കാലമായുള്ള താല്പര്യമാണ്.

ജൂലൈ മൂന്നാം തീയതി ക്രൈസ്തവരായ സർക്കാർ ജീവനക്കാർക്ക് നിയന്ത്രിത അവധി നൽകാൻ സർക്കാർ തയ്യാറാകണമെന്നും സീറോ മലബാർസഭാ അൽമായ ഫോറം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group