June 23: വിശുദ്ധ ജോസഫ് കഫാസോ

1811-ൽ കാസ്റ്റൽനുവോവോയിലെ ദൈവഭക്തരായ മാതാപിതാക്കളുടെ മകനായാണ് വിശുദ്ധ ജോസഫ് കഫാസോ ജനിച്ചത്. അവന്റെ പ്രായത്തിലുള്ള കുട്ടികളുടെ വിനോദങ്ങളിൽ ജോസഫിന് ഒട്ടും തന്നെ താൽപ്പര്യം കാണിച്ചിരിന്നില്ല. വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കുന്നതും, മറ്റ് ഭക്തിപരമായ കാര്യങ്ങളിൽ മുഴുകുന്നതും ആനന്ദമായി കണ്ടിരുന്ന അവൻ ദൈവത്തോടു കൂടിയായിരിക്കുവാനാണ് ആഗ്രഹിച്ചിരുന്നത്. ജോസഫിന് 6 വയസ്സ് പ്രായമുള്ളപ്പോൾ തന്നെ അവൻ വിശുദ്ധൻ എന്ന് വിളിക്കപ്പെട്ടിരുന്നു. പഠിച്ച സ്‌കൂളിലും, സെമിനാരി വിദ്യാർത്ഥിയായിരിക്കുമ്പോഴും, അവന്റെ നിഷ്‌കളങ്കതയും, ധീരതയും, എളിമയും, നിയമങ്ങളോടുള്ള അനുസരണവും, പ്രാർത്ഥനയിലുള്ള ഭക്തിയും അവനെ മറ്റുള്ളവരുടെ ബഹുമാനത്തിന് അർഹനാക്കി. മറ്റൊരു അലോയ്‌സിയൂസ് ഗോൺസാഗയായിട്ടാണ് ചരിത്രകാരന്മാർ പലപ്പോഴും വിശുദ്ധനെ പറ്റി പരാമർശിച്ചിട്ടുള്ളത്.പുരോഹിത ശ്രേഷ്ഠനായ അലോയ്‌സ്യൂസ് ഗുവാല ടൂറിനിലെ ഫ്രാൻസിസ് അസ്സീസിയുടെ ദേവാലയത്തോടനുബന്ധിച്ച് ഒരു സെമിനാരി സ്ഥാപിക്കുകയും അവിടെ യുവ പുരോഹിതരെ തങ്ങളുടെ ദൈവവിളിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകകയും, ജാൻസനിസമെന്ന മതവിരുദ്ധവാദത്തിന്റെ തെറ്റുകളെ പ്രതിരോധിക്കുവാൻ സജ്ജമാക്കുകയും ചെയ്തു. ജോസഫ് അവിടെ ഒരു അദ്ധ്യാപകനായി നിയമിതനാവുകയും, അതിന്റെ സ്ഥാപകന്റെ മരണത്തോടെ അദ്ദേഹത്തിന്റെ പിൻഗാമിയായി നിശ്ചയിക്കപ്പെടുകയും ചെയ്തു.വിശുദ്ധ ജോസഫ് കഫാസോക്ക് ആത്മീയ കാര്യങ്ങളിൽ ഏറെ ശ്രദ്ധ വെച്ചു പുലർത്തി. അനാഥർക്കും, നിർദ്ധനർക്കും, രോഗികൾക്കും, തടവിൽ കഴിയുന്നവർക്കുമായി വിശുദ്ധന്റെ ഹൃദയം തുടിച്ചു. കഠിനമായ ഒരു പ്രവർത്തിയും പൂർത്തിയാക്കാതെ വിശുദ്ധൻ ഒഴിവാക്കിയിരുന്നില്ല. തന്റെ ഉപദേശങ്ങളാലും, സഹായങ്ങളാലും വിശുദ്ധൻ തന്റെ പ്രിയ ശിക്ഷ്യനായിരുന്ന ഡോൺ ബോസ്‌കോയെ ‘ദി സൊസൈറ്റി ഓഫ് സെന്റ് ഫ്രാൻസിസ്’ അഥവാ സലേഷ്യൻ സഭ സ്ഥാപിക്കുവാനായി പ്രോത്സാഹിപ്പിച്ചു.
വധശിക്ഷക്ക് വിധിക്കപ്പെട്ട നിർഭാഗ്യവാൻമാരോട് ഹൃദയത്തെ ധൈര്യപ്പെടുത്തുന്നതിനായി വിശുദ്ധൻ തന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തു. വിശുദ്ധന്റെ സ്‌നേഹം അവരുടെ പിടിവാശിയെ കീഴടക്കുകയും, അവരെ ദൈവവുമായി അടുപ്പിക്കുകയും ചെയ്തു. വിശുദ്ധൻ അവരെ അവരുടെ കൊലക്കളം വരെ അനുഗമിച്ചിരുന്നു, ആ മരണത്തെ നിത്യജീവനിലേക്ക് പ്രവേശിക്കുന്നതിനുള്ള താൽകാലിക മരണമായിട്ടാണ് വിശുദ്ധൻ കണക്കാക്കിയിരുന്നത്.
ഇത്തരം മഹത്തായ കാര്യങ്ങൾ ചെയ്യുകയും, എല്ലാവരുടേയും ആദരവിനു പാത്രമായതിനു ശേഷം 1860 ജൂൺ 23ന് തന്റെ 49-മത്തെ വയസ്സിൽ, സഭാപരമായ കൂദാശകൾ കൊണ്ട് സ്വയം തയ്യാറെടുപ്പുകൾ നടത്തിയ ശേഷം വിശുദ്ധൻ കർത്താവിൽ അന്ത്യനിദ്ര പ്രാപിച്ചു. ജോസഫ് കഫാസോയുടെ നന്മയും, അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥത്തിൽ നടന്നിട്ടുള്ള അത്ഭുതങ്ങളും കണക്കിലെടുത്ത്, 1925-ൽ പിയൂസ് പതിനൊന്നാമൻ പാപ്പാ വിശുദ്ധനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഉൾപ്പെടുത്തി. 1947-ൽ പിയൂസ് പന്ത്രണ്ടാമൻ പാപ്പാ ജോസഫ് കഫാസോയെ വിശുദ്ധനായി പ്രഖ്യാപിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group