ലൗകീക ജീവിതത്തിന് ഏറെ പ്രാധാന്യം നല്‍കിയ വ്യക്തിയായിരിന്നു വിശുദ്ധ നോര്‍ബെര്‍ട്ട് 1115ലാണ് നോര്‍ബെര്‍ട്ടിന്റെ ജീവിതത്തില്‍ പെട്ടെന്നുള്ള മാറ്റം ഉണ്ടായത്. ഒരു ദിവസം നോര്‍ബെര്‍ട്ട് കുതിരപ്പുറത്ത് യാത്ര ചെയ്തുകൊണ്ടിരിക്കെ, ഒരു ഇടിമുഴക്കമുണ്ടാവുകയും, വിശുദ്ധന്റെ തൊട്ടു മുമ്പിലായി അതിശക്തമായ മിന്നല്‍ വെളിച്ചം പതിക്കുകയും ചെയ്തു. ഭയന്നുപോയ കുതിര വിശുദ്ധനെ ദൂരേക്ക് കുടഞ്ഞെറിഞ്ഞു. ഇതിനിടെ താന്‍ നയിച്ച്‌വരുന്ന ലൗകീകമായ ജീവിതരീതികളെ പ്രതി തന്നെ ശാസിക്കുന്നതായ ഒരു ശബ്ദവും വിശുദ്ധന്‍ കേട്ടു.
വിശുദ്ധ പൗലോസിന് സംഭവിച്ചതുപോലെ തന്നെ ഈ അനുഭവം വിശുദ്ധ നോര്‍ബെര്‍ട്ടില്‍ ഒരു സമൂലമായ മാറ്റത്തിന് കാരണമായി. തന്റെ സമ്പത്തും, ഭൂമിയും, വരുമാനവും ഉപേക്ഷിച്ച് ത്യാഗത്തിന്റേതായ ഒരു ജീവിതം നയിക്കുവാന്‍ വിശുദ്ധന്‍ തീരുമാനിക്കുകയും, സുവിശേഷ പ്രഘോഷണത്തിനായി തന്റെ ജീവിതം ഉഴിഞ്ഞു വയ്ക്കുകയും ചെയ്തു. 1120-ല്‍ വിശുദ്ധന്‍ ‘പ്രിമോണ്‍സ്ട്രാറ്റെന്‍ഷ്യന്‍സ്’ എന്ന സന്യാസ സഭക്ക് സ്ഥാപനം നല്‍കി. പ്രിമോണ്‍ട്രിയിലായിരുന്നു അവരുടെ ആദ്യത്തെ ആശ്രമം. വിശുദ്ധ ആഗസ്റ്റിന്റെ സന്യാസ നിയമങ്ങളായിരുന്നു ഈ സഭയും പിന്തുടര്‍ന്നിരുന്നത്. 1126-ലാണ് ഹോണോറിയൂസ് രണ്ടാമന്‍ പാപ്പാ ഈ പുതിയ സന്യാസസഭക്ക് അംഗീകാരം നല്‍കിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group