വത്തിക്കാൻ സിറ്റി : നീതി പരിപോഷിപ്പിച്ചെടുക്കേണ്ട ഒരു പുണ്യമാണെന്നും അതൊരു ആശയമല്ലെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
വത്തിക്കാന്‍ സിറ്റി സ്‌റ്റേറ്റ് കോര്‍ട്ട് 94മത് ജുഡീഷ്യല്‍ വര്‍ഷ ഉദ്ഘാടന മദ്ധ്യേ സംസാരിക്കുകയായിരുന്നു പാപ്പ.
ഇറ്റാലിയന്‍ നീതിന്യായ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും, ഇറ്റാലിയന്‍ നിയമ മന്ത്രി കാര്‍ലോ നോര്‍ഡിയോ, പ്രധാന മന്ത്രിയുടെ അണ്ടര്‍ സെക്രട്ടറി ആല്‍ഫ്രഡോ മാന്തോവാനോ തുടങ്ങിയവര്‍ പങ്കെടുത്ത ഉദ്ഘാടനത്തില്‍ പാപ്പ അവരെ അഭിസംബോധന ചെയ്തു.
നീതി എന്നത് ഒരു ഉട്ടോപ്യന്‍ ചിന്താഗതിയല്ലെന്നും, അനുദിന ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട അല്ലെങ്കില്‍ വളര്‍ത്തിയെടുക്കേണ്ട ഒരു പുണ്യമാണെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി.
നീതി സാങ്കേതിക മികവോടെ നടപ്പില്‍ വരുത്തുന്ന നിയമങ്ങളുടെ അനുഷ്ടാനം മാത്രമല്ല, ഓരോരുത്തര്‍ക്കും അര്‍ഹതപ്പെട്ടത് ലഭ്യമാക്കുന്ന പുണ്യ പരിശീലനം കൂടിയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സാധാരണ ജനജീവിതം സമാധാനപൂര്‍ണ്ണമാകുന്നതിന് നീതിയുടെ ശരിയായ നടത്തിപ്പ് ഏറെ ആവശ്യമാണെന്നും മാർപാപ്പ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group