ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കുന്നത് സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് കമ്മീഷന് റദ്ദ് ചെയ്യണമെന്നും ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം ശിപാര്‍ശ ചെയ്യുന്ന ജസ്റ്റീസ് രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും കെസിബിസി എസ്സി, എസ്ടി ബിസി കമ്മീഷന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷന് ചെയര്മാന് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷത വഹിച്ചു. കമ്മീഷന് സെക്രട്ടറി ഫാ. ജോസ് വടക്കേക്കുറ്റ്, ഡിസിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസുകുട്ടി ഇടത്തിനകം, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍, ഡിസിഎംഎസ് സംസ്ഥാന മുന്‍ ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍ തിരുവനന്തപുരം, ഫാ. പോള്‍ ചുള്ളി എറണാകുളം, ഫാ. ജോണ്‍ വടക്കേക്കളം ചങ്ങനാശേരി, ഫാ. വിജില്‍ വളയില്‍ തിരുവല്ല, ഫാ. ഫ്രാന്‍സീസ് പ്ലാവര കുന്നേല്‍ മാവേലിക്കര, ഫാ. ലിബിന് ജെയിംസ് പുനലൂര്‍, ഫാ. അനീഷ് കോഴിക്കോട് എന്നിവര്‍ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group