ശ്രീ കെ. ടി. ജലീലിന്റെ മുഖപുസ്തക കുറിപ്പ് സാംസ്കാരിക സമൂഹത്തിന് അപമാനം : കെ സി ബി സി

ക്രൈസ്തവരുടെ പ്രധാന തിരുനാളായ ക്രിസ്തുമസിനോടനുബന്ധിച്ച് കെ.സി.ബി.സി യുടെ ആസ്ഥാന കാര്യാലയത്തിൽ നടത്തിയ ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്ത ശ്രീ സാദിക്കലി ശിഹാബ് തങ്ങളെ മോശമായി ചിത്രീകരിച്ച് മുൻ മന്ത്രി ശ്രീ കെ ടി ജലീൽ മുഖപുസ്തകത്തിൽ എഴുതിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. കത്തോലിക്കാ സഭയുടെ ഇത്തരം ആഘോഷങ്ങളിൽ സമൂഹത്തിലെ ഉന്നതരായ വ്യക്തിത്വങ്ങളെ ക്ഷണിക്കുന്നത് സഭയുടെ സ്വകാര്യ കാര്യമാണ്.
ആരെ ക്ഷണിക്കണം എന്നും അവർ വേദി എങ്ങനെ പങ്കിടണമെന്നും പുറമെ നിന്ന് ആരും ഞങ്ങളെ ഉപദേശിക്കേണ്ടതില്ല. സമൂഹത്തിന്റെ വിവിധ ശ്രേണിയിൽ നിന്നുള്ള പ്രമുഖരും വിവിധ മതാചാര്യന്മാരും എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള പ്രധാന വ്യക്തികളും പങ്കെടുത്ത വിശിഷ്‌ടമായ ഒരു ആഘോഷത്തിന്റെ ചൈതന്യത്തെ ഇല്ലാതാക്കും വിധം കാപട്യം നിറഞ്ഞ വാക്കുകളോടെ വക്രീകരിച്ച് മുഖ പുസ്ത‌കത്തിൽ കുറിപ്പ് എഴുതിയ ശ്രീ കെ.ടി ജലീലിന്റെ പ്രവൃത്തി അപലപനീയവും സാംസകാരിക കേരളത്തിന് അപമാനവുമാണെന്ന് കെസിബിസി വക്താവ് പ്രസ്താവനയിൽ അറിയിച്ചു.

കത്തോലിക്ക സഭയുടെ പൊതു സ്വീകാര്യത ശ്രീ ജലീലിനെ പോലെയുള്ളവർക്ക് അസഹിഷ്ണുതക്ക് കാരണമാകുന്നുണ്ടെങ്കിൽ അത്തരക്കാരെ നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടതാണെന്നും പ്രസ്താവനയിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group