ജീസസ് യൂത്തിൻ്റെ പ്രസിദ്ധീകരണമായ കെയ്‌റോസിന് അന്തർദേശീയ പുരസ്കാരം

ജീസസ് യൂത്തിൻ്റെ പ്രസിദ്ധീകരണമായ കെയ്‌റോസ് ഗ്ലോബലിന് കത്തോലിക്കാ മാധ്യമരംഗത്ത് അന്തർദേശീയതലത്തിലുള്ള മികവിനുള്ള സിഎംഎ പുരസ്ക‌ാരങ്ങൾ ലഭിച്ചു.

അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ നടന്ന കാത്തലിക് മീഡിയ കോൺഫറൻസിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

പ്രെയർ ആൻഡ് സ്‌പിരിച്വാലിറ്റി മാഗസിൻ വിഭാഗത്തിൽ ബെസ്റ്റ് ഫീച്ചർ ആർട്ടിക്കിൾ വിഭാഗത്തിൽ കെയ്‌റോസ് ഗ്ലോബലിലെ ഫീച്ചറുകൾ ഒന്നാമതെത്തി.

ബെസ്റ്റ് ലേ ഔട്ട് ഓഫ് ആൻ ആർട്ടിക്കിൾ, ബെസ്റ്റ് എക്‌സ്‌പ്ലനേഷൻ ഓഫ് മാരേജ് വിഭാഗങ്ങളിലും കെയ്റോസിനു പുരസ്കാരമുണ്ട്. മാഗസിൻ ഓഫ് ദി ഇയർ, മിഷൻ മാഗസിനുകൾ വിഭാഗങ്ങളിൽ കെയ്റോസ് ഗ്ലോബൽ പ്രത്യേക ജൂറി പരാമർശം നേടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group