കക്കുകളി നാടകത്തിനെതിരെ മാനന്തവാടി രൂപത കത്തീഡ്രല്‍ പാരിഷ് കൗണ്‍സിലില്‍. നാടകം സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് കൗണ്‍സില്‍ യോഗം കുറ്റപ്പെടുത്തി.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ക്രൈസ്തവ സമൂഹത്തെയും സന്യസ്തരെയും അപമാനിക്കുകയും സമൂഹമധ്യത്തില്‍ താറടിച്ചു കാണിക്കുകയും ചെയ്യുന്ന നാടകം ക്രൈസ്തവ സമൂഹത്തെ മുറിവേല്‍പ്പിക്കുന്നതാണ്. സന്യാസിനിമാരുടെ ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്ന നാടകം നിരോധിക്കണമെന്ന് പാരിഷ് കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രചരിപ്പിക്കുന്ന കുപ്ര ചാരണങ്ങള്‍ ഏറ്റുപാടുന്ന നാടകം ഇനിയും അവതരിപ്പിക്കാനുള്ള ശ്രമം തുടര്‍ന്നാല്‍ ശക്തമായി പ്രതിരോധിക്കുമെന്നും കൗണ്‍സില്‍ മൂന്നറിയിപ്പ് നല്‍കി. കത്തീഡ്രല്‍ വികാരി ഫാ. സണ്ണി മഠത്തില്‍ അധ്യക്ഷനായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group