‘കന്ധമാല്‍ ഹ്യൂമന്‍ റൈറ്റ്സ് അവാര്‍ഡ്സ് 2022’ സമ്മാനിച്ചു

നാഷണല്‍ സോളിഡാരിറ്റി ഫോറം വര്‍ഷം തോറും നല്‍കിവരാറുള്ള ‘കന്ധമാല്‍ ഹ്യൂമന്‍ റൈറ്റ്സ് അവാര്‍ഡ്സ് 2022’ സമ്മാനിച്ചു.

2008-ല്‍ നടന്ന കന്ധമാല്‍ ക്രൈസ്തവ വിരുദ്ധ വര്‍ഗ്ഗീയ കലാപത്തെ അതിജീവിച്ചവര്‍ക്ക് വേണ്ടി നിലകൊള്ളുന്ന കന്ധമാല്‍ സര്‍വൈവേഴ്സ് അസോസിയേഷന്‍, ജനകീയ പ്രസ്ഥാനങ്ങളും, സംഘടനകളും ഉള്‍കൊള്ളുന്ന നാഷണല്‍ അലയന്‍സ് പീപ്പിള്‍ മൂവ്മെന്റ്സ്’, ആദിവാസികളുടെ ഉന്നമനത്തിനായി ശ്രമിക്കുന്ന വനവാസി ചേതനാ ആശ്രമത്തിന്റെ സ്ഥാപകനും, ഗാന്ധിയനുമായ ഹിമാന്‍ഷു കുമാർ അവാര്‍ഡിന് അര്‍ഹനായി. ഒഡീഷയുടെ തലസ്ഥാനമായ ഭൂവനേശ്വറില്‍വെച്ച് അവാര്‍ഡുകള്‍ സമ്മാനിച്ചു.

മുംബൈയിലെ മനുഷ്യാവകാശ അഭിഭാഷകനും, സമാധാന പ്രവര്‍ത്തകനുമായ ഷക്കീല്‍ അഹമദാണ് വ്യക്തിഗത വിഭാഗത്തില്‍ അവാര്‍ഡ് കരസ്ഥമാക്കിയത്. 25,000 രൂപയും, പ്രശസ്തിപത്രവും ഉള്‍കൊള്ളുന്നതാണ് വ്യക്തിഗത അവാര്‍ഡ്. മനുഷ്യാവകാശം, പൗര സ്വാതന്ത്ര്യം, വികസനം, സൗഹാര്‍ദ്ദം, സമാധാന പുനഃസ്ഥാപനം തുടങ്ങിയവക്കായി നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് സര്‍ക്കാരേതര സംഘടനകള്‍ക്ക് നല്‍കുന്ന അവാര്‍ഡ്. 2008 ഓഗസ്റ്റ്-സെപ്റ്റംബറില്‍ ഒഡീഷയിലെ കന്ധമാലിലും, മറ്റ് ജില്ലകളിലും ക്രൈസ്തവര്‍ക്ക് നേരെ നടന്ന വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് ഇരയായവരെയും, കലാപങ്ങളെ അതിജീവിച്ചവരെയും മനുഷ്യാവകാശത്തിന് വേണ്ടി നിലകൊള്ളുന്നവരെയും ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ‘കന്ധമാല്‍ ഹ്യൂമന്‍ റൈറ്റ്സ് അവാര്‍ഡ്സ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group