സീറോ മലബാർ സഭ ആരാധനക്രമ സംഗീതത്തിന്റെ ചൈതന്യത്തിന് ചേര്‍ന്നുള്ള ഗാനാലാപന ശൈലിക്ക് മാതൃകയും പ്രചോദനവുമായി കാഞ്ഞിരപ്പള്ളി രൂപത.
വിവിധ ഇടവകകളില്‍ നിന്നായി 250 ലധികം അംഗങ്ങളാണ് ഗായക സംഘത്തിലുള്ളത്. ബഹുസ്വര (പോളിഫോണിക്) സംഗീത ശൈലിയിലാണ് ഗായക സംഘം പരിശീലനം നേടുന്നത്. സീറോ മലബാര്‍ സഭയിലാദ്യമായി കോറല്‍ ഗാനാലാപന ശൈലിയില്‍ ഗാനങ്ങളാലപിക്കുന്ന ഗായക സംഘം സ്വന്തമാകുന്ന രൂപതയാകും കാഞ്ഞിരപ്പള്ളി രൂപത.
പള്ളികളിലെ ആഘോഷകരമായ കുര്‍ബാനകളിലും ചടങ്ങുകളിലും റെക്കോര്‍ഡ് ചെയ്ത പശ്ചാത്തല സംഗീതം ഉപയോഗിക്കുകയും ഒന്നോ രണ്ടോ പേര് മാത്രം പാടുകയും ചെയ്യുന്ന ശൈലിയില്‍ നിന്ന് ആരാധനക്രമത്തിന്റെ യഥാർത്ഥ ചൈതന്യത്തിനു യോജിക്കുന്നതും വിശ്വാസികളുടെ സജീവഭാഗഭാഗിത്വം ഉറപ്പുവരുത്തുന്നതുമായ ഗാനാലാപനശൈലിയിലേയ്ക്കുള്ള മാറ്റമാണ് ഇപ്രകാരമുള്ള ഒരു ഗായകസംഘ രൂപീകരണത്തിലൂടെ രൂപത ലക്ഷ്യം വയ്ക്കുന്നത്.
രൂപത ലിറ്റര്‍ജി ആൻഡ് സേക്രഡ് മ്യൂസിക് വിഭാഗം ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കലിന്റെ നേതൃത്വത്തില്‍ 10 മുതല്‍ 70 വയസുവരെയുള്ള അത്മായരും സന്യസ്തരും വൈദികരും വൈദികവിദ്യാർത്ഥികളും ഉള്‍പ്പെടുന്ന ഗായകസംഘത്തിന് ശാസ്ത്രീയമായ സംഗീത പരിശീലനം നൽകുന്നത് കോട്ടയം സ്വദേശിയായ സംഗീതജ്ഞന് ചെറിയാന് വര്‍ഗീസ് വാഴവിളയിലാണ്. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ നിര്‍ദേശപ്രകാരം രൂപതയിലെ എല്ലാ പള്ളികളിലും ആരാധനക്രമചൈതന്യത്തിനു യോജിച്ച ഗായകസംഘങ്ങളെ ഒരുക്കുകയാണ് സേക്രട്ട് മ്യൂസിക് ഡിപ്പാര്‍ട്ട്മെന്റിന്റെ ലക്ഷ്യം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group