കാഞ്ഞിരപ്പള്ളി: പ്രളയദുരന്തത്തിൽ തലമുറകളുടെ അധ്വാനവും കരുതലും ഒഴുകിപ്പോയ കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ പ്രദേശങ്ങളുടെ പുനരധിവാസത്തിനും പുനർനിർമാണത്തിനും സഹായ സമാശ്വാസ പദ്ധതികളുമായി കാഞ്ഞിരപ്പള്ളി രൂപത.
രൂപതയുടെയും ഇടവകകളുടെയും സ്ഥലങ്ങളിൽ അനുയോജ്യമായവ കണ്ടെത്തിയും സുമനസുകളുടെ സ്ഥലങ്ങൾ സംഭാവനയായി സ്വീകരിച്ചും പുനരധിവാസ ഭവന നിർമാണ പദ്ധതിക്കായി രൂപത ഭൂനിധി രൂപീകരിക്കും.
ഉരുൾപൊട്ടലിലും മിന്നൽപ്രളയത്തിലും വീട് നഷ്ടപ്പെട്ടവരെ പുനരധിവാസിപ്പിക്കാനും നഷ്ടങ്ങളുണ്ടായവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനും വിവിധ സാമൂഹികക്ഷേമ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. പുനരധിവാസ പദ്ധതിയുടെ രൂപരേഖ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പത്രസമ്മേളനത്തിൽ അവതരിപ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപത വിഭാവനം ചെയ്യുന്ന ഭവന നിർമാണ പുനരധിവാസപദ്ധതിയിൽ സ്ഥലം, സാമഗ്രികൾ, സാമ്പത്തികം ഉൾപ്പെടെ ആവുന്ന സഹായങ്ങൾ നൽകി റെയിൻബോ പദ്ധതിയിൽ സഹകരിക്കുവാൻ വിശ്വാസി സമൂഹത്തോട് മാർ ജോസ് പുളിക്കൽ ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group