കർണ്ണാടകയിലെ ക്രൈസ്തവർ നിസ്സഹായർ: ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ

ബെംഗളൂർ: കർണ്ണാടകയിൽ ക്രൈസ്തവർ നിസ്സഹായരാണെന്ന് ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ പറഞ്ഞു.മതപരിവർത്തനം തടയാനുള്ള ബിൽ ശീതകാല സമ്മേളനത്തിൽ പാസാക്കുമെന്ന കർണ്ണാടക മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ നിരാശയുണ്ടെന്നും ആർച്ച് ബിഷപ്പ് അറിയിച്ചു.

സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ ക്രൈസ്തവർ നിസ്സഹരായിട്ടാണ് കഴിയുന്നത്. കർണ്ണാടകയിൽ ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ തുടരുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നിട്ടും അദ്ദേഹം അവഗണിക്കുകയാണെന്നും ആർച്ച് ബിഷപ് കുറ്റപ്പെടുത്തി. ക്രിസ്തീയ ലഘുലേഖകൾ തീവ്രഹിന്ദു സംഘടനാപ്രവർത്തകർ കത്തിക്കുകയും വൈദികനെ വടിവാൾ വീശി ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായ സംഭവങ്ങളും
കർണ്ണാടകയിൽനിന്ന് റിപ്പോർട്ട് ചെയ്തിട്ടും കാര്യക്ഷമമായ യാതൊരു നടപടിയും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group