ആരാധനയ്ക്കായി ഒരുമിച്ച് കൂടുന്നത് വിലക്കി കർണാടക പോലീസ്

ഹസൻ : കർണാടകത്തിലെ ഹസൻ ബബനി മർദ്ദട്ടി ഗ്രാമത്തിലാണ് സംഭവം ഏകദേശം 15 ഓളം ക്രിസ്ത്യൻ കുടുംബങ്ങളെയാണ് പോലീസ് ആരാധനയ്ക്കായി ഒരുമിച്ച് കൂടുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. ഗവണ്മെന്റ് ഏർപ്പെടുത്തിയ വിവിധ പദ്ധതികളുടെ ഭാഗമാകുവാനാണ് ഇവർ ക്രിസ്തു മതത്തിൽ ചേർന്നത് എന്നാരോപിച്ചുകൊണ്ടായിരുന്നു വിലക്ക് ഹസനിലെ സെന്റ്. മേരീസ് ഇടവകയുടെ വികാരി ഫാദർ ഗാർവാസീസ് മറ്റം അന്വേഷണം നടക്കുന്നതിനാൽ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.ക്രിസ്തു മതപീഡനം നിരീക്ഷിക്കുന്ന ICC (International Christian Concern) സംഭവം വിവരിക്കുന്നത് ഇങ്ങനെ.ജനുവരി 4 തീയ്യതി ഹസൻ പോലീസ് സൂപ്രണ്ട് അവിടുത്തെ ക്രിസ്ത്യൻ കുടുംബങ്ങളെ അവർ ക്രിസ്തു സമുദായത്തിന് ഗവൺമെന്റിൻ പദ്ധതികളിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യം ദുരുപയോഗം ചെയുന്നു എന്നാരോപിച്ച വിളിച്ചുവരുത്തി ഇവർ ക്രിസ്തുമതത്തിൽ ജനിച്ചുവെന്ന് തെളിയിക്കാൻ ആവശ്യപ്പെട്ടു. അവർക്ക് അത് സാധിക്കാതെയിരുന്നതിനാൽ അവർ വഞ്ചനാത്മകമായിട്ടാണ് ക്രിസ്തുമതത്തിൽ എത്തിയത് എന്ന നിഗമനത്തിൽ സൂപ്രണ്ട് എത്തിച്ചേർന്നു. അതെ തുടർന്നു പ്രാർത്ഥനകളിൽ പങ്കെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group