കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രതിസന്ധിയിൽ. കുടിശ്ശിക കിട്ടിയില്ലെങ്കില്‍ പദ്ധതിയില്‍ നിന്ന് പിന്മാറേണ്ടി വരുമെന്ന് കാണിച്ച് സ്വകാര്യ ആശുപത്രികള്‍ ആരോഗ്യവകുപ്പിന് കത്തയച്ചു.
കാരുണ്യ പദ്ധതി പ്രകാരം ചികിത്സ നല്‍കിയ സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ളത് കോടികളാണ്. തുക കുടിശ്ശികയായതോടെ ചികിത്സ തുടരാനാകില്ലെന്ന നിലപാടുകളാണ് പല സ്വകാര്യ ആശുപത്രികളും രോഗികളോട് സ്വീകരിക്കുന്നത്. വൻ കുടിശ്ശിക ദൈനംദിന പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചെന്നും അതിനാല്‍ കുടിശ്ശിക ലഭിക്കാതെ, ചികിത്സ പൂര്‍ത്തിയാക്കാൻ കഴിയില്ലെന്നും ആശുപത്രി അധികൃതര്‍ നിലപാടെടുക്കുന്നു. ഇതോടെ പലരുടെയും ചികിത്സ മുടങ്ങുന്ന സ്ഥിതിയാണ്.
സ്വകാര്യ ആശുപത്രികളുടെ അവസ്ഥ മാത്രമല്ല. സര്‍ക്കാര്‍ ആശുപത്രികളിലെയും സ്ഥിതി സമാനമാണ്. കാരുണ്യ പദ്ധതി വഴി സംസ്ഥാനത്തെ സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികള്‍ക്ക് 800 കോടി കുടിശ്ശികയുണ്ടെന്നാണ് കണക്ക്. കോഴിക്കോട് മെഡിക്കല്‍ കോളേജിന് 2020 ജൂലൈ മുതല്‍ ഇതുവരെ കാരുണ്യ പദ്ധതി വഴി കിട്ടാനുളളത് 83 കോടിരൂപയാണ്. കോട്ടയം മെഡിക്കല്‍ കോളേജിലും സമാന സ്ഥിതിയാണ്. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് 5 കോടി രൂപയാണ് കുടിശ്ശിക. കോടികള്‍ കുടിശ്ശികയായതോടെ, പലയിടത്തും സ്റ്റെന്‍റ് വിതരണമുള്‍പ്പെടെ പല കമ്പനികളും നിര്‍ത്തിവച്ചിരിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group