കരുവന്നൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ സുപ്രധാന വഴിത്തിരിവ്. തട്ടിപ്പില്‍ പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് കൈമാറുന്നതില്‍ എതിർപ്പില്ലെന്ന് ഇഡി പിഎംഎല്‍എ കോടതിയിലറിയിച്ചു.
ഏകദേശം 108 കോടി രൂപയുടെ സ്വത്താണ് ഇഡി ഇത്തരത്തില്‍ കണ്ടുകെട്ടിയത്. തങ്ങള്‍ നിക്ഷേപിച്ച പണം വീണ്ടുകിട്ടാൻ സഹായിക്കണമെന്ന് നിക്ഷേപകരില്‍ ഒരാള്‍ നല്‍കിയ ഹർജി പരിഗണിക്കവെയാണ് എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് തങ്ങളുടെ നിലപാട് അറിയിച്ചത്.
2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയിലാണ് കരുവന്നൂരിലെ ബാങ്ക് തട്ടിപ്പ് പുറത്ത് വരുന്നത്. പതിറ്റാണ്ടുകളായി സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതിയെ പരാതിക്ക് പിന്നാലെ പിരിച്ചുവിട്ടു. മുന്നൂറ് കോടിയുടെ അഴിമതി നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group