30 വര്‍ഷത്തിനുശേഷം ആരാധനയ്ക്കായി കാശ്മീരിലെ ക്രൈസ്തവ ദേവാലയം ഇന്നു തുറക്കും.

ജമ്മു കാശ്മീർ : 1990കളില്‍ കാഷ്മീരില്‍ തീവ്രവാദം ശക്തി പ്രാപിച്ചതിനെത്തുടർന്ന് അടച്ചിടേണ്ടി വന്ന ക്രൈസ്തവ ദേവാലയം ആരാധനക്ക് വേണ്ടി ഇന്ന് തുറക്കും.കാശ്മീരിലെ ഏറ്റവും പഴക്കമുള്ള ക്രൈസ്തവ ദേവാലയങ്ങളിലൊന്നായ ശ്രീനഗറിലെ സെന്റ് ലൂക്‌സ് പള്ളിയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം ഇന്ന് തുറക്കുന്നത്.

125 വര്‍ഷം മുൻപ് സ്ഥാപിക്കപ്പെട്ട പള്ളി ചര്‍ച്ച് ഓഫ് നോര്‍ത്ത്  ഇന്ത്യ(സിഎന്‍ഐ)യുടെ കീഴിലാണ്. പുനരുദ്ധരിച്ച പള്ളിയുടെ ഉദ്ഘാടനം ജമ്മു കാഷ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഇന്നാണ് നിര്‍വ്വഹിക്കുന്നതെങ്കിലും ഇന്നലെ ബുധനാഴ്ച തന്നെ വിശ്വാസികള്‍ ദേവാലയത്തില്‍ എത്തിയിരിന്നു.

നഗരത്തിലെ ഡൽഗേറ്റ് ഏരിയയിലെ ശങ്കരാചാര്യ കുന്നിന്റെ താഴ്‌വരയിൽ ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റലിന് സമീപം സ്ഥിതി ചെയ്യുന്ന പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കാഷ്മീര്‍ ടൂറിസം വകുപ്പാണ് നടത്തിയത്.”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group